മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്; പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

കോഴിക്കോട്: ഞാറ്റുവേല എന്ന സംഘടന നടത്തിയ ചുംബനത്തെരുവ് സമരത്തിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ അനീബ് പോലീസ് റിമാന്റില്‍ തുടരുന്ന...

മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്; പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

aneeb-400x300

കോഴിക്കോട്: ഞാറ്റുവേല എന്ന സംഘടന നടത്തിയ ചുംബനത്തെരുവ് സമരത്തിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ അനീബ് പോലീസ് റിമാന്റില്‍ തുടരുന്ന സാഹചര്യത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്.

സമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ബാക്കിയെല്ലാവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടപ്പോള്‍ അനീബിനെതിരെ മാത്രം ഗുരുതരമായ വകുപ്പുകള്‍ പോലീസ് ചുമത്തിയിരിക്കുകയാണ് എന്നും വിഷയം അപലപനീയമാണ് എന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പറഞ്ഞു.


വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന ചുംബനസമരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിലാണ് അനീബിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.

തേജസ് പത്രത്തിലെ റിപ്പോര്‍ട്ടര്‍ ആയ അനീബ് ചുംബനത്തെരുവ് സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു. കവിയും വികലാംഗനും ആയ അജിത്ത് പച്ചാടനെ ഹനുമാന്‍ സേനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിയ്ക്കുന്നത് തടയാന്‍ ശ്രമിയ്ക്കുകയായിരുന്നു അനീബ് എന്നാണ് പറയുന്നത്. ഇതിനിടെ മഫ്തിയിലുള്ള ഒരു പോലീസുകാരുമായി സംഘര്‍ഷം ഉണ്ടായി. പോലീസിനെ മര്‍ദ്ദിച്ചു എന്ന കുറ്റം ചുമത്തിയാണ് അനീബിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.ഹനുമാന്‍സേനാ പ്രവര്‍ത്തകനെന്ന് വിചാരിച്ചാണിങ്ങനെ സംഭവിച്ചതെന്നാണ് അനീബ് പറയുന്നത്.

Read More >>