ടെസ്റ്റ്‌ റാങ്കിംഗ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്

ദുബായ്‌: ഐ.സി.സി ക്രിക്കറ്റ്‌ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും ഒന്നാം സ്ഥാനം. ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ടെസ്റ്റ്‌ മത്സരം ഏകദേശം രണ്ട് മാസങ്ങള്‍ക്ക്...

ടെസ്റ്റ്‌ റാങ്കിംഗ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്

Untitled-1

ദുബായ്‌: ഐ.സി.സി ക്രിക്കറ്റ്‌ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും ഒന്നാം സ്ഥാനം. ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ടെസ്റ്റ്‌ മത്സരം ഏകദേശം രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നുവെങ്കിലും ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര 2-1ന്‌  ദഷിണാഫ്രിക്ക തോറ്റത്തോട് കൂടിയാണ് ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.  2011ന്‌ ശേഷം ഐ.സി.സി ടെസ്‌റ്റ് റാങ്കിംഗില്‍ ആദ്യമായാണ്‌ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുന്നത്‌.

ഇന്ത്യയ്‌ക്ക് തൊട്ടു പിന്നാലെ രണ്ടാം സ്‌ഥാനത്ത്‌ ഓസ്‌ട്രേലിയയാണ്‌ ഉള്ളത്‌. മൂന്നാമത്‌ ദക്ഷിണാഫ്രിക്കയും നാല്‌ പാകിസ്‌താനും അഞ്ചാം സ്‌ഥാനത്ത്‌ ഇംഗ്ലണ്ടുമാണുള്ളത്‌. ദക്ഷിണാഫ്രിക്കയെ 3-0ന്‌ പരാജയപ്പെടുത്തിയ ഇന്ത്യ 2015 ഡിസംബറില്‍ ഇന്ത്യ ടെസ്‌റ്റ് റാങ്കിംഗില്‍ രണ്ടാം സ്‌ഥാനത്ത്‌ എത്തിയിരുന്നു.

Read More >>