അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക്‌ ഭാഗികം

തിരുവനന്തപുരം: അർഹതപ്പെട്ട ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാതെ ആനുകൂല്യങ്ങൾ അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്ന്ജീ ആരോപിച്ചു ഒരു വിഭാഗം സര്‍ക്കാര്‍...

അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക്‌ ഭാഗികം

09TVTVMSTRIKE_5_1325367f

തിരുവനന്തപുരം: അർഹതപ്പെട്ട ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാതെ ആനുകൂല്യങ്ങൾ അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്ന്ജീ ആരോപിച്ചു ഒരു വിഭാഗം സര്‍ക്കാര്‍ ജീവനവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക്‌ ഭാഗികം. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്‌ മുതൽ വില്ലേജ്‌ ഓഫീസ്‌ വരെയുള്ള സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം ഭാഗികമായി സ്തംപ്ഭിച്ചു.

ഇടതു സര്‍വീസ്‌- അധ്യാപക സംഘടനകളോടൊപ്പം ബി.ജെ.പി. അനുകൂല സര്‍വീസ്‌ സംഘടനയായ ഫെറ്റോയും പണിമുടക്കില്‍ പങ്കെടുത്തു. പണിമുടക്ക്‌ അനവസരത്തിലാണെന്ന്‌ ആരോപിച്ചു സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ സമരത്തില്‍ പങ്കാളികളായില്ല. പണിമുടക്കിനെതിരേ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സംസ്‌ഥാനത്തെ മിക്ക ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നു. തലസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിയിലേറെ ജീവനക്കാരും പണിമുടക്കി. സെക്രട്ടേറിയറ്റിലെ 4138 ജീവനക്കാരില്‍ 1459 പേര്‍ മാത്രമാണു ജോലിക്കെത്തിയത്‌.


ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കു സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ ഓഫീസുകള്‍ക്കുമുന്നിലും പോലീസ്‌ സാന്നിധ്യമുണ്ടായിരുന്നു. പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാര്‍ച്ച്‌ നടത്തി.

പ്രതിലോമകരമായ ശുപാർശകൾ തള്ളിക്കളഞ്ഞ്‌ ശമ്പളപരിഷ്ക്കരണം ഉടൻ നടപ്പാക്കുക, തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ജീവനക്കാരുടെ ആവശ്യങ്ങൾ സംരക്ഷിക്കാനായി ആക്ഷൻ കൗൺസിൽ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയീസ്‌ ടീച്ചേഴ്സും അധ്യാപക സർവീസ്‌ സംഘടനാ സമരസമിതിയും സംയുക്തമായി സമര രംഗത്തെത്തിയത്‌

Read More >>