ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണി മുടക്കുന്നു

തിരുവനന്തപുരം:തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളി ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, വിലക്കയറ്റം...

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണി മുടക്കുന്നു

new

തിരുവനന്തപുരം:തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളി ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു.

പണിമുടക്കിനെ ചെറുക്കന്‍ സര്‍ക്കാരും ഒരുങ്ങി കഴിഞ്ഞു. വ്യക്തമായ കാരണങ്ങളില്ലാതെ അവധി അനുവദിക്കില്ലയെന്നും ജോലിക്ക് ഹാജരാകുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


ശമ്പളപരിഷ്‌കരണചെലവുകൂടി പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ റവന്യുകമ്മി നികത്തുന്നതിന് പ്രത്യേക ധനസഹായം അനുവദിച്ചിട്ടും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് ഇന്നത്തെ സമരം എന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ജനറല്‍ കണ്‍വീനര്‍ പി എച്ച് എം ഇസ്മയിലും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്. വിജയകുമാരന്‍ നായരും പ്രസ്താവനയില്‍ പറഞ്ഞു.

Read More >>