ബോട്ട് മുങ്ങി തുർക്കിയിൽ 27 മരണം

അങ്കാറ: ഗ്രീസിലെ ലെസ് ബോസ് ദ്വീപിലേക്ക് പുറപ്പെട്ട ബോട്ട് ഈജിയൻ തീരത്ത് വച്ച് അപകടത്തിൽപെട്ടു, 27 പേർ മരിച്ചു.ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം....

ബോട്ട് മുങ്ങി തുർക്കിയിൽ 27 മരണം

turkeysyriarefugeedeadboy

അങ്കാറ: ഗ്രീസിലെ ലെസ് ബോസ് ദ്വീപിലേക്ക് പുറപ്പെട്ട ബോട്ട് ഈജിയൻ തീരത്ത് വച്ച് അപകടത്തിൽപെട്ടു, 27 പേർ മരിച്ചു.ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. തുർക്കി തീര രക്ഷാസേന ദ്രുതരക്ഷാ പ്രവർത്തനം നടത്തി 12 പേരെ രക്ഷിച്ചു.17 മൃതദേഹങ്ങൾ അയ്വാലിക്കിലും 10 മൃതദേഹങ്ങൾ ദിക്ലി തീരത്തു നിന്നുമാണ് കണ്ടെത്തിയത്.
തുർക്കിയിൽ നിന്നുള്ള നിരവധി അഭയാർത്ഥികളാണ് ഇത് വഴി ഗ്രീസിലേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്നത്.

സമാനമായ ദാരുണ മരണത്തിലൂടെ, അയ്ലൻ കുർദി എന്ന രണ്ട് വയസ്സുകാരൻ തുർക്കി അഭയാർത്ഥികളുടെ നിസ്സഹായാവസ്ഥയുടെ അടയാളമായി. തുർക്കിയിൽ അകപ്പെട്ട സിറിയൻ അഭയാർത്ഥികളുടെ ജീവിതം ഇന്നും മരണത്തിന് തുല്യമായ ദീനതയിൽ തുടരുന്നു.

Read More >>