80,000 ഓളം അഭയാര്‍ത്ഥികളെ സ്വീഡന്‍ പുറത്താക്കുന്നു

സ്റ്റോക്‌ഹോം: സ്വീഡനില്‍ 80,000 ഓളം വരുന്ന അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരേയും ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2015 ല്‍ രാജ്യത്തെത്തിയ...

80,000 ഓളം അഭയാര്‍ത്ഥികളെ സ്വീഡന്‍ പുറത്താക്കുന്നു

refugees

സ്റ്റോക്‌ഹോം: സ്വീഡനില്‍ 80,000 ഓളം വരുന്ന അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരേയും ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2015 ല്‍ രാജ്യത്തെത്തിയ അഭയാര്‍ത്ഥികളെയാണ് ഒഴിപ്പിക്കുന്നത്. അഭയസ്ഥാനത്തിനായി ഇവര്‍ നല്‍കിയ അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് നടപടി.

അറുപതിനായിരത്തോളം വരുന്ന അഭയാര്‍ത്ഥികളെ വിവരം അറിയിച്ചതായി സ്വീഡന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. പുറത്താക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 80,000 ഓളം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 160,000 പേരാണ് സ്വീഡനില്‍ അഭയം പ്രാപിച്ചത്. 9.8 മില്യണ്‍ ജനസംഖ്യയുള്ള സ്വീഡനാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചത്.

Story by
Read More >>