ശബരിമലയിൽ സ്ത്രീകളോട് ലിംഗവിവേചനമല്ലേയെന്ന് സുപ്രീം കോടതി

ശബരിമലയില്‍ 10 വയസ്സ് മുതല്‍ 50 വയസ്സ് വരെ എന്ന നിയന്ത്രണം ഇല്ലാതെ, എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കുന്നതിന് എന്താണ് തടസ്സം എന്ന് സുപ്രീം കോടതി...

ശബരിമലയിൽ സ്ത്രീകളോട് ലിംഗവിവേചനമല്ലേയെന്ന് സുപ്രീം കോടതി

sabarimala03

ശബരിമലയില്‍ 10 വയസ്സ് മുതല്‍ 50 വയസ്സ് വരെ എന്ന നിയന്ത്രണം ഇല്ലാതെ, എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കുന്നതിന് എന്താണ് തടസ്സം എന്ന് സുപ്രീം കോടതി സർക്കാറിനോട് ആരാഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണം സത്യവാങ്ങ്മൂലം  സമര്‍പ്പിക്കുവനാണ് ‍സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത് . സ്ത്രീകൾക്കും കൂടി ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ്, സുപ്രധാനമായ നിരീക്ഷണങ്ങൾ സുപ്രീം കോടതി നടത്തിയത്.


ഒരു സ്വകാര്യ ക്ഷേത്രത്തിൽ വിശ്വാസികളെയോ, ദർശനത്തെയോ സംബന്ധിച്ച നിയന്ത്രണങ്ങളാകാം. എന്നാൽ സർക്കാർ നിയന്ത്രിത പൊതു ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനുമതി നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. 1500 വർഷങ്ങൾക്ക് മുമ്പ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചിരുന്നില്ല എന്നതിന് എന്താണ് ഉറപ്പെന്നും കോടതി ആരാഞ്ഞു. മതപരമായ നിയന്ത്രമല്ലാതെ ലിംഗപരമായ ഈ വിവേചനത്തിന്‍റെ  അടിസ്ഥാനം വ്യക്തമാക്കണം. ക്ഷേത്രങ്ങൾ പ്രാർത്ഥനകൾക്കുള്ളതാണ്. പുരുഷൻമാർക്ക് അയ്യപ്പ ഭഗവാനോട് പ്രാർത്ഥിക്കാമെങ്കിൽ, സ്ത്രീകൾക്ക് എന്തുകൊണ്ട് അനുവദനീയമല്ല എന്നതും പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന ആചാരത്തിൽ ഇടപെടാനില്ലയെന്ന നിലപാടാണ്, പ്രാഥമിക വാദത്തിൽ സർക്കാർ കൈക്കൊണ്ടത്. തിരുവതാംകൂർ ദേവസ്വം ബോർഡിനോടും നിലപാട് വ്യക്തമാക്കുവാൻ കോടതി ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ ഈ പരാമര്‍ശങ്ങള്‍ വിവാദപരമായ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. മതപരമായ ഇത്തരം വിവാദ വിഷങ്ങളിൽ ഇടപ്പെടേണ്ടി വരുന്നത് ,നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാന സർക്കാരിന് മറ്റൊരു ബാലികേറാമലയായി മാറിയിരിക്കുന്നു എന്നാണ് രാഷ്ട്രീയമായ പൊതു  വിലയിരുത്തൽ.

Read More >>