സുനന്ദ പുഷ്ക്കറിന്റെത് അസ്വാഭാവിക മരണമെന്ന് പോലീസ്

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ട്ടിച്ച തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണ കാരണം റേഡിയോ വികിരണശേഷിയുള്ള പൊളോണിയം എന്ന...

സുനന്ദ പുഷ്ക്കറിന്റെത് അസ്വാഭാവിക മരണമെന്ന് പോലീസ്

Sunanda-Pushkar

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ട്ടിച്ച തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണ കാരണം റേഡിയോ വികിരണശേഷിയുള്ള പൊളോണിയം എന്ന മാരക വിഷം ഉള്ളില്‍ ചെന്നാണ് എന്ന് രാസ പരിശോധന ഫലം വ്യക്തമാക്കുന്നു എന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.  ഓള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ( എംയിസ് ) വിദഗ്ധ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്  അധികൃതര്‍ ഡല്‍ഹി പോലീസിനു കൈമാറി. റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.


അപകടകരമായ രാസവസ്‌തുവാകാം മരണകാരണമെന്നാണു വാഷിങ്‌ടണിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ (എഫ്‌.ബി.ഐ) ലാബറട്ടറിയില്‍നിന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്‌ വിശകലനം ചെയ്‌ത്‌ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ വിദഗ്‌ധസംഘമാണ് മാരക വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദയുടെ മരണം എന്ന് സ്ഥിധീകരിക്കുന്ന റിപ്പോര്‍ട്ട്‌ പോലീസിന് കൈമാറിയത്.

2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡല്‍ഹി പോലീസ് കണ്ടത്തെിയിരുന്നു. ഇതേതുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവ് ശശി തരൂരിനെ ഒന്നിലധികം തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.