കാവി ഉടുത്തുകൊണ്ട് എന്‍.എസ്.എസ്സിനെ കാവി പുതപ്പിക്കാമെന്ന് ആരും കരുതേണ്ട:  ജി.സുകുമാരൻ നായർ

ചങ്ങനാശേരി∙ കാവി ഉടുത്തുകൊണ്ട് എന്‍.എസ്.എസ്സിനെ കാവി പുതപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം...

കാവി ഉടുത്തുകൊണ്ട് എന്‍.എസ്.എസ്സിനെ കാവി പുതപ്പിക്കാമെന്ന് ആരും കരുതേണ്ട:  ജി.സുകുമാരൻ നായർ

sukumarannair

ചങ്ങനാശേരി∙ കാവി ഉടുത്തുകൊണ്ട് എന്‍.എസ്.എസ്സിനെ കാവി പുതപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എൻഎസ്എസിനെ കണ്ണുരുട്ടി പേടിപ്പിക്കേണ്ടെന്നും, വിരട്ടി കാര്യം സാധിക്കാമെന്ന് ആരും കരുതെണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.എസ്.എസ്സിന് ഒരു പാര്‍ട്ടിയോടും ചായ്‌വ് ഇതുവരെയില്ല. ബി.ജെ.പിക്കാര്‍ എന്‍.എസ്.എസ്സിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാകണം. ബിജെപി നേതൃത്വത്തിലുള്ളവർ മുഴുവൻ ശത്രുക്കളല്ല. എൻഎസ്എസിനെതിരെ പ്രവർത്തിക്കുന്നവരെ നിലയ്ക്കുനിർത്തണം. സൗമ്യമായി സമീപിക്കുന്ന ആരെയും തിരിച്ചു സഹായിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു

ചിലര്‍ അവിടെയും ഇവിടെയും ഇരുന്ന് എൻഎസ്എസിനെ ഇടിച്ചുതാഴ്ത്താന്‍‍ ശ്രമിക്കുകയാണ്. മന്നത്ത് പത്മനാഭനുശേഷം കുടിപ്പളളിക്കൂടം പോലും തുടങ്ങിയില്ലെന്നാണ് ദുഷ്പ്രചരണം. കൂടുതൽ കരയോഗങ്ങൾ, ആശുപത്രികൾ തുടങ്ങി എല്ലാത്തിലും തങ്ങള്‍ക്ക് പുരോഗതിയുണ്ടായെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Read More >>