സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മൂന്ന് വര്‍ഷത്തേക്ക് ആദായ നികുതിയില്ല

ന്യൂഡല്‍ഹി:സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾളെ  മൂന്ന് വര്‍ഷത്തേക്ക് ആദായ നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി...

സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മൂന്ന് വര്‍ഷത്തേക്ക് ആദായ നികുതിയില്ല

startupindia650

ന്യൂഡല്‍ഹി:സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾളെ  മൂന്ന് വര്‍ഷത്തേക്ക് ആദായ നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.

ഇന്ത്യക്ക് ദശലക്ഷം പ്രശ്നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നാഗ്രഹിക്കുന്ന കോടിക്കണക്കിനു മനസ്സുകളും കൈമുതലായുണ്ടെന്ന് ലോകത്തെ മുന്‍നിര സംരംഭകരുടെയും പുതുമുറക്കാരുടെയും സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ട്അപ് ഇന്ത്യ കര്‍മപദ്ധതി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകനേതാക്കളെല്ലാം സൈബര്‍ സുരക്ഷയുടെ വിഷയത്തില്‍ ആശങ്കാകുലരാണ്. ആ സമസ്യക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലെ യുവ സാങ്കേതിക വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.


ലോകമെമ്പാടും ദരിദ്രകുഞ്ഞുങ്ങള്‍ക്ക് നല്‍കിപ്പോരുന്ന പ്രതിരോധ മരുന്നുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തതാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് വിജയകരമായ പല പുതിയ സംരംഭങ്ങള്‍ക്കും വഴിതുറന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നിരാശയുടെ കാലം കഴിഞ്ഞെന്നും പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള സമയമായെന്നും പറഞ്ഞ പ്രധാനമന്ത്രി, അഞ്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനുതകുന്ന സ്റ്റാര്‍ട്ട്അപ് പോലും രാജ്യത്തിന്‍െറ വികസനത്തിന് മഹനീയ സംഭാവന നല്‍കുന്നവയാണെന്ന് വിശേഷിപ്പിച്ചു.

സ്റ്റാര്‍ട്ട്‌ അപ്പ്‌ സംരഭങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ആദായ നികുതി നല്‍കേണ്ടതില്ല എണ്ണത്തില്‍ തുടങ്ങി നിരവധി പുതിയ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവര്‍ക്ക് പേറ്റന്‍റ് ഫീസില്‍ 80 ശതമാനം ഇളവു നല്‍കുമെന്നും ഫാസ്റ്റ്ട്രാക് വ്യവസ്ഥയില്‍ കാലതാമസമില്ലാതെ പേറ്റന്‍റും ലഭ്യമാക്കും എന്നും പറഞ്ഞ പ്രധാനമന്ത്രി പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചുവെന്ന് സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവുമെന്നും മൂന്നു വര്‍ഷത്തേക്ക് പരിശോധനകളുണ്ടാവില്ലയെന്നും വ്യക്തമാക്കി. മുന്‍പരിചയമില്ലാത്തവര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്ന അവസ്ഥക്ക് മാറ്റംവരുത്തും എന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More >>