മേഘങ്ങള്‍ക്കിടയില്‍ മധുര ഗീതവുമായി സോനു നിഗം

ആ വിമാനത്തില്‍ യാത്ര ചെയ്തവര്‍ ആ നിമിഷങ്ങള്‍ മറക്കുകയില്ല.ജോധ്പൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ചു വരുന്ന വഴിക്കാണ്, ബോളിവുഡിന്‍റെ...

മേഘങ്ങള്‍ക്കിടയില്‍ മധുര ഗീതവുമായി സോനു നിഗം

Sonu_Nigam

ആ വിമാനത്തില്‍ യാത്ര ചെയ്തവര്‍ ആ നിമിഷങ്ങള്‍ മറക്കുകയില്ല.

ജോധ്പൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ചു വരുന്ന വഴിക്കാണ്, ബോളിവുഡിന്‍റെ ഭാവ ഗായകന്‍ സോനു നിഗം വിമാനത്തിലെ സഹയാത്രികര്‍ക്ക്  ആ അനശ്വര നിമിഷങ്ങള്‍ സമ്മാനിച്ചത്‌. തനിക്ക് നല്ലൊരു സായാഹ്നം ഒരുക്കിയ സുഹൃത്തുക്കള്‍ക്കുള്ള ഒരു ‘സര്‍പ്രൈസ് ഗിഫ്റ്റ്’ആയിരുന്നു അത് .

വിമാനത്തിലെ ഇന്‍ -ഫ്ലൈറ്റ് –ഇന്റെര്‍കോം കൈയ്യിലെടുത്തു സോനു പാടി ”ദോ പല്‍ രുക്ഹാ, ക്വാബോം കി കാറ്വ”..


വീര്‍ സാറ എന്ന ചിത്രത്തിലെ ഈ മനോഹര ഗാനം താരം ആലപിക്കുനത് കേട്ട്,ഒരു നിമിഷം അമ്പരന്നു പോയ യാത്രക്കാര്‍ ,നീണ്ട കൈയ്യടികളോടെയാണ് പിന്നീട് സോനുവിന്റെ ഗാനം ആസ്വദിച്ചത്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം  പ്രതിഫലം വാങ്ങുന്ന  ഗായകരില്‍ ഒരാളായ സോനു 2003ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു .