പ്രിഥ്വിരാജിന് വേണ്ടി ജയസൂര്യ പാടിയ പാവാടയിലെ ഗാനം പുറത്തിറങ്ങി

പൃഥ്വിരാജ്‌ നായകനായി എത്തുന്ന പാവാട എന്ന ചിത്രത്തിലെ  'ജോയ് സോങ്ങ്' ഇന്നലെ മ്യൂസിക് 24*7 പുറത്തിറക്കി. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന...

പ്രിഥ്വിരാജിന് വേണ്ടി ജയസൂര്യ പാടിയ പാവാടയിലെ ഗാനം പുറത്തിറങ്ങി

new

പൃഥ്വിരാജ്‌ നായകനായി എത്തുന്ന പാവാട എന്ന ചിത്രത്തിലെ  'ജോയ് സോങ്ങ്' ഇന്നലെ മ്യൂസിക് 24*7 പുറത്തിറക്കി. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന  'കുരുത്തക്കേടിന്റെ കൂടാണേ' എന്ന് തുടങ്ങുന്ന  ഗാനം പാടിയിരിക്കുന്നത് ജയസൂര്യയാണ്. . ഹരിനാരായണൻ ബി കെയുടെ വരികൾക്ക് എബി ടോം സിറിയക്ക് ഈണം പകർന്നിരിക്കുന്നു.

മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിർമ്മിച്ചു ആന്റോ ജോസഫ്‌ ഫിലിം കമ്പനി പ്രദർശത്തിനെത്തിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.മാര്‍ത്താണ്ഡനാണ്.  'പാവാട' ഈ വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തും.

https://youtu.be/pK_vRVevhDQ

Read More >>