മുഖ്യമന്ത്രിയെ 25ന് വിസ്തരിക്കും : സോളാര്‍ കമ്മിഷന്‍

തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മിഷന്‍ ഈ മാസം 25ന് തിരുവനന്തപുരത്ത് എത്തി വിസ്തരിക്കും. 25ന്...

മുഖ്യമന്ത്രിയെ 25ന് വിസ്തരിക്കും : സോളാര്‍ കമ്മിഷന്‍Oommen_Chandy_1357538f

തിരുവനന്തപുരം : സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മിഷന്‍ ഈ മാസം 25ന് തിരുവനന്തപുരത്ത് എത്തി വിസ്തരിക്കും. 25ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും കമ്മിഷന്‍ മുഖ്യമന്ത്രിയുടെ മൊഴി എടുക്കും.

സരിത എസ് നായര്‍ കേസുമായി ബന്ധപ്പെട്ടു ഈ മാസം 27നും 28നും കമ്മിഷന് മുന്നില്‍ ഹാജരാക്കണം.

സോളാര്‍ കേസില്‍ സരിത എസ് നായര്‍ എഴുതിയ കത്ത് ഹാജരാക്കാന്‍ വീണ്ടും ആവശ്യപ്പെട്ട കോടതി സരിതയെ നേരിട്ട് വിസ്തരിക്കാന്‍ ബിജു രാധാകൃഷ്ണന് അനുമതിയും നല്‍കി. 30ലേറെ സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ഉണ്ട് എന്നും അന്ന് എത്രയും വേഗം അവസാനിപ്പിച്ച് ഏപ്രില്‍ 27ന് മുന്‍പ് കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും എന്നും കമ്മിഷന്‍ ജസ്റ്റിസ് ശിവദാസന്‍ വ്യക്തമാക്കി.

Read More >>