സോളാർ: അന്വേഷണ സംഘത്തിന്‌ കമ്മിഷന്റെ രൂക്ഷ വിമർശനം

കൊച്ചി: സോളാർ തട്ടിപ്പ്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തിയ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമി(എസ്‌ഐടി)ന്‌ സോളാർ കമ്മിഷന്റെ രൂക്ഷ വിമർശനം. ഇന്നലെ കമ്മിഷനു മുമ്പാകെ...

സോളാർ: അന്വേഷണ സംഘത്തിന്‌ കമ്മിഷന്റെ രൂക്ഷ വിമർശനം

image

കൊച്ചി: സോളാർ തട്ടിപ്പ്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തിയ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമി(എസ്‌ഐടി)ന്‌ സോളാർ കമ്മിഷന്റെ രൂക്ഷ വിമർശനം. ഇന്നലെ കമ്മിഷനു മുമ്പാകെ ഹാജരായ ടീം അംഗമായ ഡിവൈ എസ്‌ പി ഹരികൃഷ്ണൻ കമ്മിഷന്റെ ചോദ്യങ്ങൾക്ക്‌ കൃത്യമായ ഉത്തരം പറയാതിരുന്നതോടെയാണ് സംഘത്തിനു എതിരെ കമ്മിഷൻ ജസ്റ്റിസ് ജി. ശിവരാജൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പത്രം വായിക്കുന്ന സാധാരണക്കാരനുണ്ടാകുന്ന ചിന്തകൾപോലും എ.ഡി.ജി.പി നയിക്കുന്ന സംഘത്തിനില്ലെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.


പെരുമ്പാവൂർ ഡിവൈ.എസ്‌.പി ഹരികൃഷ്ണന്റെ മൊഴിയെടുത്തപ്പോഴായിരുന്നു പരാമർശം. 33 കേസുകളിൽ 11 എണ്ണം അന്വേഷിച്ചത് ഹരികൃഷ്ണനാണ്. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നോയെന്ന ചോദ്യത്തിന് ഹരികൃഷ്ണൻ ഉത്തരം നൽകിയില്ല. തുടർന്നാണ് വിമർശനം. ഹരികൃഷ്ണനെ സഹായിക്കാൻ ശ്രമിച്ച സർക്കാർ പ്ലീഡറെ കമ്മിഷൻ താക്കീത് ചെയ്‌തു.

സരിത എസ്. നായരെ ആദ്യം അറസ്റ്റ് ചെയ്തതു സംബന്ധിച്ച മൊഴികളിൽ വൈരുദ്ധ്യമുണ്ട്. 2013 ജൂൺ മൂന്നിന് പുലർച്ചെ നാലിന് അറസ്റ്റ് ചെയ്തെന്നാണ് ഹരികൃഷ്ണൻ മൊഴി. രണ്ടിന് രാത്രി 11.30ന് അറസ്റ്റ് ചെയ്തെന്നാണ് തലശേരി എസ്‌.ഐ ബിജു ജോൺ ലൂക്കോസിന്റെ മൊഴി. വീടിനടുത്തു നിന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്. വീട് പരിശോധിക്കാതിരിക്കാൻ ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ല. താൻ അന്വേഷിച്ച കേസുകളിൽ ആരുടെയും ഇടപെടലുണ്ടായിട്ടില്ലെന്നും ഹരികൃഷ്ണൻ പറഞ്ഞു.

മൊഴിയെടുക്കൽ ഇന്നും തുടരും.

Read More >>