സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാര്‍ മുതലാളിമാര്‍: ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സരിത എസ് നായര്‍ സോളാര്‍ കമ്മിഷന് മുന്നില്‍ ആരോപ്പിച്ച മുഴവന്‍ ആരോപണങ്ങള്‍ക്കും പിന്നില്‍ ബാര്‍...

സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാര്‍ മുതലാളിമാര്‍: ഉമ്മന്‍ ചാണ്ടി

oomman chandi

കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സരിത എസ് നായര്‍ സോളാര്‍ കമ്മിഷന് മുന്നില്‍ ആരോപ്പിച്ച മുഴവന്‍ ആരോപണങ്ങള്‍ക്കും പിന്നില്‍ ബാര്‍ മുതലാളിമാരാണ് എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. ഇനിയും താന്‍ കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍  യുഡിഎഫിനെ അട്ടിമറിക്കുവാനും തോല്‍പ്പിക്കുവാനും വേണ്ടി ചിലര്‍ നടത്തുന്ന ഗൂഡ ശ്രമമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

തനിക്കും തന്റെ സര്‍ക്കാരിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണ്. സത്യം ഉടന്‍ പുറത്ത് വരും എന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ബാര്‍ മുതലാളിമാരുടെ പങ്കു വ്യക്തമാക്കുന്ന തെളിവ് തന്റെ കൈവശമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>