ചോദിച്ചത് ഏഴ് കോടി, കൊടുത്തത് ഒരു കോടി 90 ലക്ഷം

കൊച്ചി: മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ കൊടുത്തത് ഒരു കോടി 90 ലക്ഷം രൂപയെന്ന്‍ സരിത എസ് നായര്‍.ഡല്‍ഹില്‍ വച്ച് മുഖ്യമന്ത്രിയുടെ സഹായി തോമസ്‌...

ചോദിച്ചത് ഏഴ് കോടി, കൊടുത്തത് ഒരു കോടി 90 ലക്ഷം

30cfa56b-5629-48ee-98a7-578fe52da637

കൊച്ചി: മുഖ്യമന്ത്രിക്ക് വേണ്ടി താന്‍ കൊടുത്തത് ഒരു കോടി 90 ലക്ഷം രൂപയെന്ന്‍ സരിത എസ് നായര്‍.

ഡല്‍ഹില്‍ വച്ച് മുഖ്യമന്ത്രിയുടെ സഹായി തോമസ്‌ കുരുവിളയ്ക്കാണ് താന്‍ പണം കൈമാറിയത് എന്ന് സരിത സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. 2012 ഡിസംബര്‍ 27ന് ഡല്‍ഹില്‍ വച്ച് ആദ്യ ഗഡു കൈമാറി. ഡല്‍ഹില്‍ ചാന്ദ്നി  ചൗക്കില്‍ കാറില്‍ വച്ച് 1 കോടി 80 ലക്ഷം കൈമാറിയെന്നും രണ്ടാമത് 80 ലക്ഷം അറസ്റ്റില്‍ ആകുന്നതിനു 2 ആഴ്ച മുന്‍പ് തിരുവനന്തപുരത്ത് വച്ചും കൊടുത്തു എന്നും സരിത മൊഴി നല്‍കി. 2012 ഫെബ്രുവരി 26ന് തന്നോട് മുഖ്യമന്ത്രി നേരിട്ട് വന്നു കാണാന്‍ ആവശ്യപ്പെട്ടുവെന്നും താന്‍ അദ്ദേഹത്തെ സെക്രട്ടറിയേറ്റില്‍  പോയി കണ്ടിരുന്നുവെന്നും സരിതയുടെ മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സ്വകാര്യ ലാന്‍ഡ്‌ ലൈനില്‍ വിളിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ബിജു രാധാകൃഷ്ണന് എതിരെ നടപടികള്‍ ഉണ്ടാവില്ലയെന്നു ഉറപ്പ് നല്‍കുകയും ചെയ്തു. സാമ്പത്തിക ഇടപാട് ഒരു കാരണ വശാലും ജോപ്പന്‍ അറിയരുത് എന്ന് ജിക്കുമോന്‍ നിര്‍ദ്ദേശിച്ചിരുന്നു

മുഖ്യമന്ത്രി ഉടന്‍ രാജി വയ്ക്കണം എന്ന് സിപിഎം ആവശ്യപ്പെട്ടു.

Read More >>