ആര്യാടന്‍ രണ്ട് കോടി ചോദിച്ചു, മുഖ്യമന്ത്രി ഏഴും; സരിത എസ് നായര്‍

കൊച്ചി: സോളാര്‍ കേസില്‍ പ്രതി സരിത എസ് നായരുടെ പുതിയ മൊഴി. സോളാര്‍ പദ്ധതിക്ക് വേണ്ടി ആര്യാടന്‍ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഒടുവില്‍  ഒരു...

ആര്യാടന്‍ രണ്ട് കോടി ചോദിച്ചു, മുഖ്യമന്ത്രി ഏഴും; സരിത എസ് നായര്‍

SARITHA-S-NAIR-FACEBOOK-SEL

കൊച്ചി: സോളാര്‍ കേസില്‍ പ്രതി സരിത എസ് നായരുടെ പുതിയ മൊഴി. സോളാര്‍ പദ്ധതിക്ക് വേണ്ടി ആര്യാടന്‍ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഒടുവില്‍  ഒരു കോടി രൂപയ്ക്ക് ഉറപ്പിച്ചുവെന്നും സരിത എസ് നായര്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. ഒരു കോടിയില്‍, 40 ലക്ഷം രൂപ നല്‍കിയെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വൈദ്യുതി മന്ത്രിയായ ആര്യാടന്‍ മുഹമ്മദിനെ താന്‍ കണ്ടത് എന്നും സരിതയുടെ മൊഴിയില്‍ പറയുന്നു.


സോളാര്‍ പദ്ധതിക്ക് വേണ്ടി ആര്യാടന്റെ മുന്നില്‍ വച്ച് തന്നെയാണ് മന്ത്രിയുടെ പിഎക്ക് പണം കൈമാറിയത്.പദ്ധതിക്ക്   മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നുവെന്നും സരിത കമ്മിഷന് മുന്നില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പി.എ ജിക്കുമോന്‍ മുഖ്യമന്ത്രിക്ക് 7 കോടി രൂപ നല്‍കേണ്ടി വരുമെന്ന് തന്നോട് പറഞ്ഞു, പക്ഷെ കമ്പനിയുടെ അന്നത്തെ സാമ്പത്തിക സ്ഥിതി കാരണം ആ പണം കൊടുക്കാന്‍ കഴിഞ്ഞില്ലന്നും സരിത മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിയെ താന്‍ പല തവണ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും , നേരിട്ടും കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.മുഖ്യമന്ത്രിയുമായി കൂടി കാഴ്ച്ച ഒരുക്കിത്തന്നത് മുന്‍മന്ത്രിയായ ഗണേഷ് കുമാറിന്റെ പിഎയാണ്. കൊടുത്ത പണം ജയിലില്‍ നിന്ന് വന്ന ശേഷം തിരിച്ചു ചോദിച്ചപ്പോള്‍ തിരികെ തന്നില്ലന്നും സരിത കമ്മീഷന് മുന്‍പില്‍ മൊഴി നല്‍കി.

Read More >>