സ്നേപ് യാത്രയായി

പ്രശസ്ത ഹോളിവുഡ് നടന്‍ അലന്‍ റിക്ക്മാന്‍(69) അന്തരിച്ചു. ചലച്ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും പ്രശസ്തനായ അദ്ദേഹം കാന്സിര്‍ രോഗ ബാധിതനായി ഏറെ നാളായി...

സ്നേപ് യാത്രയായി

new

പ്രശസ്ത ഹോളിവുഡ് നടന്‍ അലന്‍ റിക്ക്മാന്‍(69) അന്തരിച്ചു. ചലച്ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും പ്രശസ്തനായ അദ്ദേഹം കാന്സിര്‍ രോഗ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം.

ബ്രുസ് വില്ലിസ് അഭിനയിച്ചു 1988-ല്‍ പുറത്തിറങ്ങിയ ഡൈ ഹാര്ഡ്ഹ എന്ന ചിത്രത്തിലെ ‘ഹാന്സ് ഗ്രുബെര്‍’ എന്ന കഥാപാത്രതിലൂടെ ആണ് അലന്‍ റിക്ക്മാന്‍ ആദ്യം വെള്ളിത്തിരയില്‍ ശ്രദ്ധേയനായത്. 1991-ല്‍ പുറത്തിറങ്ങിയ പ്രശസ്ത സിനിമ റോബിന്ഹു്ഡിലെ വില്ലന്‍ കഥാപാത്രത്തിലൂടെയും അദ്ദേഹം പ്രശസ്തിയാര്ജിച്ചു. ഹാരി പോട്ടര്‍ സിനിമകളിലെ സെവേരാസ് സ്നേപ് ആണ് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം.


ഹാരി പോട്ടറിലെ വേഷത്തിലൂടെ ചിരസ്മരണീയന്‍ ആയി തീരുന്ന റിക്ക്മന്‍ കുട്ടികള്ക്കും ഏറെ പ്രിയപ്പെട്ട നടന്‍ ആയിരുന്നു. റിക്ക്മാന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം ഒരു മാസ്മരിക നടന്‍ ആയിരുന്നുവെന്നുമാണ് മരണവാര്ത്തെയറിഞ്ഞു മറ്റു ഹോളിവുഡ് താരങ്ങള്‍ പ്രതികരിച്ചത്.

സ്വത സിദ്ധമായ അഭിനയ ചാതുരി കൈ വരിച്ച റിക്ക്മാന്‍ ഗോള്ഡുന്‍ ഗ്ലോബ്, ബാഫ്ട ,എമ്മി ഉള്പ്പെളടെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം ചലച്ചിത്രലോകത്തിനും നാടകവേദികള്ക്കും ഒരു തീരാനഷ്ടം ആയിത്തീരും