സ്മാര്‍ട്ട്‌ സിറ്റി ഉത്ഘാടനം അടുത്ത മാസം 20ന്

ദുബായ്: കേരളവും കൊച്ചിയും കാത്ത് കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റിയുടെ ഉത്ഘാടന തീയതി പ്രഖ്യാപിച്ചു.  കേരളത്തിന്റെ ഈ സ്വപ്‌നപദ്ധതിയുടെ ഒന്നാം ഘട്ട...

സ്മാര്‍ട്ട്‌ സിറ്റി ഉത്ഘാടനം അടുത്ത മാസം 20ന്

Smart_City_1770775f

ദുബായ്: കേരളവും കൊച്ചിയും കാത്ത് കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റിയുടെ ഉത്ഘാടന തീയതി പ്രഖ്യാപിച്ചു.  കേരളത്തിന്റെ ഈ സ്വപ്‌നപദ്ധതിയുടെ ഒന്നാം ഘട്ട ഉത്ഘാടനം ഫിബ്രുവരി 20-ന് കൊച്ചിയില്‍ നടക്കും.

ചടങ്ങില്‍ പങ്കെടുക്കുമെന്ന് കരുതിയിരുന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചടങ്ങില്‍ പങ്കെടുക്കുകയില്ല. അദ്ദേഹത്തിന് പകരം  യു.എ.ഇ ക്യാബിനറ്റ് അഫേഴ്‌സ് വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയാവും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.


ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്മെന്‍റും  കേരള സര്‍ക്കാരും  ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി. ആറര ലക്ഷം ചതുരശ്ര അടി മൊത്തം വിസ്തൃതിയുള്ള  ആദ്യ ഐ.ടി.ടവറാണ് ഉദ്ഘാടനം ചെയ്യുന്നത്.കാക്കനാട്ട്  246 ഏക്കറില്‍  സ്മാര്‍ട്ട് സിറ്റി  പദ്ധതി പൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ചുരുങ്ങിയത് 88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും 90,000 പേര്‍ക്ക് തൊഴിലവസരവുമാണ് വിഭാവനം ചെയ്യുന്നത്.

Read More >>