ശരിക്കും ജീന്‍സില്‍ ഈ കുഞ്ഞി പോക്കറ്റ് എന്തിനാ?

ജീന്‍സില്‍ വലത് പോക്കറ്റിന് മുകളിലായി ഈ ചെറിയ പോക്കറ്റ് എന്തിനാണ്? ഈ ചോദ്യം സ്വയം ചോദിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും.പേഴ്സും, പണവും,...

ശരിക്കും ജീന്‍സില്‍ ഈ കുഞ്ഞി പോക്കറ്റ് എന്തിനാ?

774164091

ജീന്‍സില്‍ വലത് പോക്കറ്റിന് മുകളിലായി ഈ ചെറിയ പോക്കറ്റ് എന്തിനാണ്? ഈ ചോദ്യം സ്വയം ചോദിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും.

പേഴ്സും, പണവും, തൂവാലയും, ഐ.ഡി. കാര്‍ഡും പോരാഞ്ഞ് ചെറിയൊരു പാക്കറ്റ് ബിസ്ക്കറ്റ് സഹിതം അത്യാവശ്യ സാധനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിക്കത്തക്കവിധം 4 വലിയ പോക്കറ്റുകള്‍ ഉള്ള സ്ഥിതിയ്ക്ക് ഈ കുഞ്ഞി പോക്കറ്റിന് ഇനി പ്രത്യേകിച്ച് എന്താണ് ചെയ്യാനുള്ളത്?

എല്ലാവര്‍ക്കും കാണത്തക്ക വിധം വച്ച് പിടിപ്പിച്ചിരിക്കുന്ന കുഞ്ഞി പോക്കറ്റ്‌ ഒരു സീക്രട്ട് പോക്കറ്റല്ലാ എന്നുള്ളതും വ്യക്തം. പിന്നെ എന്തിനാണി കുഞ്ഞി പോക്കറ്റ്? എന്നാല്‍ നമുക്കറിയാത്ത നിരവധി ഉപയോഗങ്ങള്‍ ഈ കുഞ്ഞി പോക്കറ്റിനുണ്ട് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.


ബാഗില്‍ ഇട്ടാല്‍ കാണാതെ പോകാന്‍ സാധ്യതയുള്ള ഏതു കുഞ്ഞ് സാധനവും സൂക്ഷിക്കാം ഈ കുഞ്ഞി പോക്കറ്റില്‍.

ഒരു ഗിറ്റാറിസ്റ്റിനെ സംബന്ധിച്ചിടത്തോളം അയാളുടെ ‘ഗിറ്റാര്‍ പിക്ക്’ സൂക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് ഈ കുഞ്ഞി പോക്കറ്റ്. കൊണ്ട് നടക്കാനും, താഴെ വയ്ക്കാതെ സൂക്ഷിക്കാനും ഏറെ സൗകര്യപ്രദം.

പെന്‍ഡ്രൈവിന്‍റെ ഉപയോഗം കൂടി വരുന്ന ഇന്നത്തെ കാലത്ത് അത് സൂക്ഷിക്കാന്‍ കുഞ്ഞി പോക്കറ്റിനെക്കാളും പറ്റിയ വേറെ സ്ഥലമില്ല.

നാണയ തുട്ടുകള്‍ സൂക്ഷിക്കാനും നല്ലത് ഈ കുഞ്ഞി പോക്കറ്റ് തന്നെ. പോക്കറ്റ് ചെറുതായതിനാല്‍ ഒരു കാരണവശാലും നാണയങ്ങള്‍ താഴെ പോകുമെന്ന പേടി വേണ്ട.

പക്ഷേ കമ്പനിക്കാര്‍ കുഞ്ഞി പോക്കറ്റ് ജീന്‍സില്‍ പിടിപ്പിക്കാന്‍ കാരണം ഇതൊന്നുമല്ല. പിന്നെ...? ശരിക്കും ‘പോക്കറ്റ് വാച്ച്’ സൂക്ഷിക്കാനുള്ള സ്ഥലമാണ് ഈ കുഞ്ഞി പോക്കറ്റ്.

1800കളില്‍ കൌബോയ്സ് അവരുടെ വാച്ചുകള്‍ ചെയിനില്‍ കോര്‍ത്ത് വെയിസ്റ്റ് കോട്ടിന്‍റെ പോക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്. അവ കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വേണ്ടി ലെവി സ്ട്രൌസ് ആണ് ജീന്‍സില്‍ കുഞ്ഞി പോക്കറ്റുകള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്.