പാവാടയിലെ പ്രിഥ്വിയുടെ അമ്മ വേഷം ശോഭന നിരസിച്ചു: മണിയന്‍പിള്ള രാജു

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തു മണിയന്‍ പിള്ള നിര്‍മ്മിച്ച പ്രിഥ്വിരാജ് ചിത്രം പാവാട തീയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളുടെ മുന്നില്‍ ഓടി...

പാവാടയിലെ പ്രിഥ്വിയുടെ അമ്മ വേഷം ശോഭന നിരസിച്ചു: മണിയന്‍പിള്ള രാജു

SHOBHANA_2237274f

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തു മണിയന്‍ പിള്ള നിര്‍മ്മിച്ച പ്രിഥ്വിരാജ് ചിത്രം പാവാട തീയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളുടെ മുന്നില്‍ ഓടി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിലെ ഒരു വേഷത്തിനു വേണ്ടി പ്രമുഖ നടി ശോഭനയെ താന്‍ സമീപിച്ചിരുന്നുവെന്നും വേഷം ശോഭന നിരസിച്ചു എന്ന വെളിപ്പെടുത്തലുമായി മണിയന്‍ പിള്ള രാജു രംഗത്ത് എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ അമ്മ വേഷത്തില്‍ എത്തുന്ന സിസിലി എന്ന ശക്തമായ കഥാപാത്രത്തിനായി താന്‍ ശോഭനയെ സമീപിച്ചിരുന്നുവെങ്കിലും  നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞു ശോഭന ആ ക്ഷണം നിരസിച്ചുവെന്ന് മണിയന്‍ പിള്ള രാജു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജ്യേഷ്ഠസഹോദരി കഥാപാത്രമൊക്കെ ആണെങ്കില്‍ നോക്കാമെന്നും അമ്മയായാല്‍ അത് ഡാന്‍സ് പ്രഫഷനെയും ബാധിക്കുമെന്നായിരുന്നു ശോഭനയുടെ വാദം എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.

നിരാശനായി തിരകെ മടങ്ങുമ്പോഴാണ് ആശ ശരത്തിന്റെ പേര് മനസിലേക്ക് കടന്നു വന്നത് എന്നും അവരോടു കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍  സന്തോഷത്തോടെ സ്വീകരിച്ചെന്നും മണിയന്‍പിള്ള രാജു പറയുന്നു.