ശിവസേന ഭീഷണി; മുംബൈയിലെ ഗുലാം അലിയുടെ പരിപാടി വീണ്ടും റദ്ദാക്കി

മുംബൈ: വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഗുലാം അലി പാടുകയും അഭിനയിക്കുകയും ചെയ്ത 'ഘര്‍ വാപ്പസി' എന്ന ചിത്രത്തിന്റെ സംഗീതം പ്രകാശനം ചെയ്യുന്ന ചടങ്ങ് ശിവസേനാ...

ശിവസേന ഭീഷണി; മുംബൈയിലെ ഗുലാം അലിയുടെ പരിപാടി വീണ്ടും റദ്ദാക്കി

gulam-ali

മുംബൈ: വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഗുലാം അലി പാടുകയും അഭിനയിക്കുകയും ചെയ്ത 'ഘര്‍ വാപ്പസി' എന്ന ചിത്രത്തിന്റെ സംഗീതം പ്രകാശനം ചെയ്യുന്ന ചടങ്ങ് ശിവസേനാ ഭീഷണി മൂലം റദ്ദാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് ഇടയില്‍ ഇത് രണ്ടാം തവണയാണ് ഗുലാം അലിയുടെ മുംബൈ പരിപാടി ശിവസേനയുടെ ഭീഷണി മൂലം റദ്ദാക്കേണ്ടി വരുന്നത്.

'പരിപാടി റദ്ദാക്കാന്‍ കാരണമായ ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും അഭിനന്ദനങ്ങള്‍' എന്നു കാട്ടി സെന്‍സര്‍ ബോര്‍ഡംഗം അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.

സംഘാടകര്‍ അലിക്ക് പൂര്‍ണ സുരക്ഷ  വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ശിവസേനയുടെ കടുത്ത ഭീഷണി മൂലം അവര്‍ നിലപാടില്‍ നിന്നും പിന്നോട്ടുപോയി. പാക്കിസ്ഥാന്‍ സ്വദേശിയായതിനാലാണ് ഗുലാം അലിയുടെ സംഗീത പരിപാടിയെ ശിവസേന എതിര്‍ക്കുന്നത്.