ശ്യാമപ്രസാദ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദും  സൂപ്പര്‍താരം മമ്മൂട്ടിയും ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുന്നു. ജോഷു ന്യൂട്ടന്‍...

ശ്യാമപ്രസാദ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

SHYAMAPRASAD_director_latest_news

പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദും  സൂപ്പര്‍താരം മമ്മൂട്ടിയും ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുന്നു. ജോഷു ന്യൂട്ടന്‍ തിരക്കഥ രചിച്ച് ശ്യാമപ്രസാദ് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുന്നത്‌.

ഇതിനുമുന്‍പ് 2007-ല്‍ പുറത്തിറങ്ങിയ 'ഒരേ കടല്‍' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ശ്യാമപ്രസാദും ആദ്യമായി ഒന്നിച്ചത്. ഒട്ടേറെ നിരൂപക പ്രശംസ ലഭിച്ച ചിത്രം  നിരവധി ദേശിയ അന്തര്‍ ദേശിയ ചലച്ചിത്ര മേളകളില്‍  പ്രദര്‍ശിപ്പിക്കുകയും  ഒട്ടേറെ  സംസ്ഥാന-ദേശിയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.

പുതിയ ചിത്രത്തില്‍ മമ്മൂട്ടി മധ്യവയസ്ക്കനായ ഒരു ടാക്സി ഡ്രൈവറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.

ശ്യാമപ്രസാദിന്റെ കഴിഞ്ഞ കുറച്ചു ചിത്രങ്ങള്‍ വേണ്ടത്ര വിജയം കൈവരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പുതിയ ചിത്രത്തിനായി മമ്മൂട്ടിയോടൊപ്പം കൈ കോര്‍ക്കുമ്പോള്‍ ഒരു വിജയത്തില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല.