സ്വന്തം അഭിപ്രായ സ്വാതന്ത്ര്യം വെട്ടി കുറച്ചു ഷാരുഖ് ഖാന്‍

മുംബൈ: ഇന്ത്യന്‍ സിനിമ ലോകത്ത് കിംഗ്‌ ഖാന്‍ എന്ന ഷാരുഖ് ഖാന്‍ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെതായി ഏറ്റവും ഒടുവില്‍...

സ്വന്തം അഭിപ്രായ സ്വാതന്ത്ര്യം വെട്ടി കുറച്ചു ഷാരുഖ് ഖാന്‍Shahrukh-Khan

മുംബൈ: ഇന്ത്യന്‍ സിനിമ ലോകത്ത് കിംഗ്‌ ഖാന്‍ എന്ന ഷാരുഖ് ഖാന്‍ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ദില്‍വാലെ. രോഹിത് ഷെട്ടി സംവിധാനം ചെയ്ത് കജോള്‍ നായികയായി എത്തിയ ഈ ചിത്രത്തെ കുറിച്ച് അദ്ദേഹത്തിന് ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെങ്കിലും ചിത്രം ബോക്സ്ഓഫീസില്‍ വലിയ ഒരു പരാജയമായി മാറുകയായിരുന്നു.

കുറച്ചു നാള്‍ മുന്‍പ് അസഹിഷ്ണതയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനകളാണ് ചിത്രത്തെ ദോഷകരമായി ബാധിച്ചത് എന്ന് ഷാരുഖ് പറയുന്നു. അത് കൊണ്ട് തന്നെ ഇനി താന്‍രാഷട്രീയവും മതപരവുമായ കാര്യങ്ങളില്‍ അഭിപ്രായം പറയുകയില്ല എന്നും അദ്ദേഹം പറയുന്നു.

ആമീര്‍ഖാനെ ഇന്‍ക്രഡിബില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം ചോദ്യങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കണം എന്ന് അദ്ദേഹം അഭ്യര്‍ദ്ധിച്ചത് വിഷയത്തില്‍ ഷാരുഖിന്റെ നിലപാട് വ്യക്തമാക്കുന്നു.