ഷാര്‍ജയിലെ ജയില്‍ ഇനി മിനി ടൗണ്‍ഷിപ്പ്

400 മില്യണ്‍ ദിര്‍ഹം ഉപയോഗിച്ച് ആദ്യ ഘട്ട നവീകരണം നടത്തിയ ഷാര്‍ജ സെന്‍ട്രല്‍ ജയില്‍ ,അല്‍-റമതയില്‍ ജനുവരി അവസാന വാരത്തോടെ തുറക്കും.പഴയ ജയില്‍...

ഷാര്‍ജയിലെ ജയില്‍ ഇനി മിനി ടൗണ്‍ഷിപ്പ്

th400 മില്യണ്‍ ദിര്‍ഹം ഉപയോഗിച്ച് ആദ്യ ഘട്ട നവീകരണം നടത്തിയ ഷാര്‍ജ സെന്‍ട്രല്‍ ജയില്‍ ,അല്‍-റമതയില്‍ ജനുവരി അവസാന വാരത്തോടെ തുറക്കും.
പഴയ ജയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് തന്നെയാണ് പുതിയ പ്യുണിടീവ് ആന്‍ഡ്‌ റീ-ഹാബിലിറ്റെഷന്‍ സെന്‍റെറും പ്രവര്‍ത്തിക്കുക.4000 തടവുകാരെ ഉള്‍കൊള്ളുന്ന ജയിലില്‍, ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ ഒരു ചെറു പട്ടണത്തിന്‍റെ രീതിയിലാണ്.
പുരുഷന്മാര്‍ക്കും,വനിതകള്‍ക്കും, കൌമാരക്കാര്‍ക്കും പ്രത്യേക കെട്ടിടങ്ങളും ഒപ്പം തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഉണ്ടാകും .

മെഡിക്കല്‍ സെന്‍റെര്‍,സൂപ്പര്‍ മാര്‍ക്കറ്റ് ,എത്തിസലാത്ത് മൊബൈല്‍ ക്യാബിന്‍ ,വിദ്യാഭ്യാസ-തൊഴില്‍ കേന്ദ്രം തുടങ്ങിയവ ഓരോ കെട്ടിടങ്ങളിലും ഉണ്ടാകും.
ഓരോ തടവറയിലും ,തടവുകാരുടെ മാതൃഭാഷയില്‍ ഉള്ള ചാനല്‍ പ്രദര്‍ശിപ്പിക്കുന്ന ടി.വിയും ക്രമീകരിച്ചിട്ടുണ്ട്.
കുറ്റകൃത്യത്തിന്‍റെ സമാനതകളില്‍ ഉള്ള വേര്‍ തിരിവ് മാത്രമാകും ജയിലില്‍ അനുവദിക്കുക.

അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് തടവുകാരുടെ ജീവിത ശൈലി ചിട്ടപെടുത്തുകയാണ് ലക്ഷ്യം. ശിക്ഷ കഴിഞ്ഞു സമൂഹത്തിലേക്കു മടങ്ങുന്ന അവര്‍ ഒറ്റപ്പെട്ടു പോകാതെ ജീവിക്കുവാന്‍ പഠിക്കും. ഈ വീക്ഷണത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുവാന്‍ ആണ് ഭരണകൂടം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത് എന്ന് കേണല്‍.അല്‍-മെറി പറഞ്ഞു.

കരുതലും മൂല്യബോധവും,സാമ്പത്തിക പിന്തുണയും ആര്‍ജ്ജിക്കുന്ന തടവുകാര്‍, വീണ്ടും ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് വിരളമാണ്.മതപഠനവും,ആരോഗ്യപരിപാലനവും മികച്ച രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
പ്രത്യേക അനുമതിയോടെ, ചെറിയ ഇടവേളകളില്‍,വിവാഹിതരായ തടവുകാര്‍ക്ക്,ഭാര്യമാര്‍ക്കൊപ്പം കഴിയുവാന്‍ ഉള്ള സൌകര്യങ്ങളെ കുറിച്ച് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അല്‍- മെറി പറഞ്ഞു