സേതുരാമയ്യര്‍ വീണ്ടും വരുന്നു; ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളില്‍ ഒരു പുതുമ കൊണ്ട് വന്ന കെ.മധു- എസ്.എന്‍ സ്വാമി ടീമിന്‍റെ സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗം ഉടന്‍ ചിത്രീകരണം...

സേതുരാമയ്യര്‍ വീണ്ടും വരുന്നു; ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും

Mammootty-in-Sethurama-Iyer-CBI-Fifth-Part-Coming-soon-61-MAMMOOTTY-IN-SETHURAMAIYYAR-CBI-FIFTH-PART-COMING-SOON-w

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളില്‍ ഒരു പുതുമ കൊണ്ട് വന്ന കെ.മധു- എസ്.എന്‍ സ്വാമി ടീമിന്‍റെ സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗം ഉടന്‍ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടി നായക കഥാപാത്രമായ സേതുരാമയ്യരെ അവതരിപ്പിച്ച നാല് ഭാഗങ്ങളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു.

പ്രേക്ഷകന് ഒരു പോയിന്റ് പോലും പ്രവചിക്കാനാവാത്തതായിരിക്കും ഈ ചിത്രത്തിന്റെ കഥാഗതിയെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി പറഞ്ഞു. പോലെ ക്ലൈമാക്സില്‍ പ്രതികളെയെല്ലാം വിളിച്ചു വരുത്തിയുള്ള ചോദ്യം ചെയ്യലുകളൊന്നും ഇതില്‍ ഇല്ലയെന്നും ഇതൊരു കണ്‍വെന്‍ഷനല്‍ സിനിമയായിരിക്കില്ലയെന്നും എസ്.എന്‍ സ്വാമി പറയുന്നു.

മമ്മൂട്ടിക്ക് പുറമേ രണ്‍ജി പണിക്കര്‍, സായ്കുമാര്‍, ഇന്ദ്രന്‌സ് എന്നിവരും ചിത്രത്തിലുണ്ടാകും. സ്ത്രീ കഥാപാത്രങ്ങളെയും ചിത്രത്തിന്റെ പേരും ഇതു വരെ തീരുമാനിച്ചിട്ടില്ല.

ഈ സിനിമയുടെ ചിത്രീകരണം ഏപ്രില്‍ അവസാനം ആരംഭിക്കും.