സെവാഗ് ഐപിഎല്ലിലും കളിക്കില്ല

ദില്ലി:  രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ താന്‍ ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിക്കില്ലെന്ന് ഇന്ത്യയുടെ മുന്‍ വെടികെട്ട് ഓപ്പണര്‍...

സെവാഗ് ഐപിഎല്ലിലും കളിക്കില്ല

new

ദില്ലി:  രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ താന്‍ ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിക്കില്ലെന്ന് ഇന്ത്യയുടെ മുന്‍ വെടികെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് വ്യക്തമാക്കി.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നവരാണ് ഐപിഎല്ലില്‍ കളിക്കുന്നതെന്നും ഐപിഎല്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള നല്ലമാര്‍ഗമാണ് എന്നും പറയുന്ന സെവാഗ് വിരമിച്ച സ്ഥിതിക്ക് യുവതാരങ്ങള്‍ക്ക് വഴിമുടക്കാന്‍ തയ്യാറല്ലെന്നും എന്നും കൂട്ടിചേര്‍ത്തു.


തന്റെ വിരമിക്കല്‍ തിടുക്കപ്പെട്ടായിരുന്നില്ലെന്നും 37 വയസ്സില്‍ വിരമിക്കണമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നും സേവാഗ് പറഞ്ഞു. തന്റെ ശാരീരികക്ഷമതയില്‍ കുറവുണ്ടായിട്ടുണ്ട് അത് തന്റെ കളിയെ ബാധിക്കും അതുകൊണ്ടാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്നും സേവാഗ് പറഞ്ഞു.

ഐപിഎല്‍ ആദ്യ നാല് എഡിഷനില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റനായിരുന്ന സേവാഗ്. അഞ്ചാം എഡിഷന്‍ മുതല്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ ടീമംഗമായിരുന്നു.

Read More >>