ആമിറിന്റെയും ഷാരൂഖിന്റെയും സുരക്ഷ വെട്ടിക്കുറച്ചു; വാര്‍ത്ത നിഷേധിച്ചു മുംബൈ പോലീസ്

മുംബൈ: ഷാരൂഖ് ഖാനും അമീർഖാനുമടക്കം നാൽപ്പത് ബോളിവുഡ് താരങ്ങൾക്ക് നൽകിയിരുന്ന സുരക്ഷ മുംബൈ പൊലീസ് പിൻവലിച്ചു എന്ന വാര്‍ത്തകള്‍ ഇന്നലെ...

ആമിറിന്റെയും ഷാരൂഖിന്റെയും സുരക്ഷ വെട്ടിക്കുറച്ചു; വാര്‍ത്ത നിഷേധിച്ചു മുംബൈ പോലീസ്

aamir_khan_shahrukh_khan_together

മുംബൈ: ഷാരൂഖ് ഖാനും അമീർഖാനുമടക്കം നാൽപ്പത് ബോളിവുഡ് താരങ്ങൾക്ക് നൽകിയിരുന്ന സുരക്ഷ മുംബൈ പൊലീസ് പിൻവലിച്ചു എന്ന വാര്‍ത്തകള്‍ ഇന്നലെ പരന്നിരുന്നുവെങ്കിലും ഉടന്‍ തന്നെ വാര്‍ത്തകള്‍ നിഷേധിച്ചു മുംബൈ പോലീസ് രംഗതെത്തി.

ഷാരൂഖിനും അമീറിനും രണ്ടു ഷിഫ്റ്റുകളിലായി രണ്ട് സായുധ കോൺസ്റ്റബിൾമാരെ സുരക്ഷയ്ക്കായി മുംബൈ പോലീസ് നിയോഗിച്ചിരുന്നുവെങ്കിലും താരങ്ങൾക്ക് ഇപ്പോള്‍ മറ്റ് ഭീഷണികളൊന്നും ഇല്ലെന്ന് ഉറപ്പായതിനാല്‍ സുരക്ഷ പിൻവലിച്ചിരിക്കുന്നു എന്ന് വാര്‍ത്തകള്‍ ഇന്നലെ പരന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത മുംബൈ പൊലീസ് നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 2010ൽ പുറത്തു വന്ന മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിനെതിരെയുണ്ടായ പ്രതികരണങ്ങളെ തുടർന്ന് ഷാരൂഖിനും പി.കെ എന്ന ചിത്രത്തെ തുടർന്ന് ആമിറിനും പ്രത്യേക സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു.

അതേസമയം, സുരക്ഷ കുറയ്‌ക്കാൻ പൊലീസ് തീരുമാനിച്ചെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായി ആമീർ പ്രതികരിച്ചു.