സരിതയുടെ വെളിപ്പെടുത്തലുകള്‍; രണ്ടാം ഭാഗം മൂന്നാം ദിവസം

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമെതിരെ ആരോപണങ്ങളുമായി സരിത എസ്. നായർ.സോളർ കമ്പനി രൂപീകരിക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ...

സരിതയുടെ വെളിപ്പെടുത്തലുകള്‍; രണ്ടാം ഭാഗം മൂന്നാം ദിവസം

saritha s nair

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമെതിരെ ആരോപണങ്ങളുമായി സരിത എസ്. നായർ.

സോളർ കമ്പനി രൂപീകരിക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും മകൻ ചാണ്ടി ഉമ്മനെ ഡയക്ടറാക്കി കമ്പനിയുണ്ടാക്കാൻ മുഖ്യമന്ത്രി തന്നോടു പറഞ്ഞു എന്നും സരിത ഇന്ന് കമ്മിഷന് മൊഴി നല്‍കി.

ക്ലിഫ് ഹൗസിൽ വച്ചു ചാണ്ടി ഉമ്മനുമായി സംസാരിച്ചിട്ടുണ്ടെന്നും സോളർ കേസിൽ പ്രതിയായ ഒരു സ്ത്രീയുമായി ചാണ്ടി ഉമ്മനു ബന്ധമുണ്ടെന്നും സരിത ആരോപിച്ചു. ഇവർ ഒന്നിച്ച് ദുബായിൽ പോയിട്ടുണ്ടെന്നും ഇതിന്റെ ചിത്രങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പക്കലുണ്ടെന്നും സരിത പറഞ്ഞു.


മന്ത്രിസഭാ പുനഃസംഘടനയുടെ സമയത്ത്  ഈ ചിത്രങ്ങൾ ഉപയോഗിച്ച് തിരുവഞ്ചൂർ ഉമ്മൻ ചാണ്ടിയോടു വിലപേശിയെന്നും സരിത ആരോപിക്കുന്നു.

"അനർട്ടിൽ നിന്നുള്ള കുടിശിക നേടിത്തരാൻ മുഖ്യമന്ത്രിയും ആര്യാടനും സഹായിച്ചു. ഇതിന്റെ രേഖകൾ അനർട്ടിലുണ്ടാകും. ഉന്നതരുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണം വേദനിപ്പിച്ചു." സരിത പറയുന്നു. തെളിവുകൾ ആവശ്യമെങ്കിൽ വിജിലൻസിനു കൈമാറുമെന്നും സോളർ കമ്മിഷനിൽ മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമാണ് എന്നും സരിത വ്യക്തമാക്കി.

അതെ സമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് തലസ്ഥാനം ഇന്ന് വീണ്ടും യുദ്ധക്കളമായി മാറി. ഇടതുപക്ഷ- ബിജെപി മാര്‍ച്ചുകള്‍ അക്രമാസക്തമാവുകയും പൊലീസ് കണ്ണീർവാതക ഷെല്ലും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.

Read More >>