സിഡ്‌നി രാജ്യാന്തര ടെന്നീസ്‌; സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍

സിഡ്‌നി: ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ നടക്കുന്ന  സിഡ്‌നി രാജ്യാന്തര ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയും  സ...

സിഡ്‌നി രാജ്യാന്തര ടെന്നീസ്‌; സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍

new

സിഡ്‌നി: ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ നടക്കുന്ന  സിഡ്‌നി രാജ്യാന്തര ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയും  സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസിനും സെമിയില്‍ എത്തി.  ചൈനയുടെ ഷെന്‍ ലിയാങ്‌- ഷ്വായി പെങ്‌ ജോഡിയെയാണ്‌ ടോപ്‌ സീഡ്‌ സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകളില്‍ കീഴ്‌പ്പെടുത്തിയാണ്  സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍ കടന്നത്. സ്‌കോര്‍: 6-2, 6-3.

ഇതോടെ വനിതാ ഡബിള്‍സിലെ തുടര്‍വിജയങ്ങളില്‍ റെക്കോഡിനൊപ്പമെത്താനും ഈ സഖ്യത്തിന് സാധിച്ചു.  28 തുടര്‍ വിജയങ്ങളെന്ന ബെലാറൂസിന്റെ നതാഷാ സ്വരേവ-പ്യൂട്ടോറിക്കോയുടെ ജിജി ഫെര്‍ണാണ്ടസ്‌ സഖ്യത്തിനൊപ്പമാണ്‌ ഇപ്പോള്‍ ഇരുവരുടെയും സ്‌ഥാനം.

കഴിഞ്ഞവര്‍ഷം തുടങ്ങിയ പടയോട്ടത്തില്‍ ആകെ 10 ഡബ്ല്യു.ടി.എ. കിരീടങ്ങള്‍ നേടാന്‍ സാനിയ-ഹിംഗിസ്‌ സഖ്യത്തിനു കഴിഞ്ഞു.

Read More >>