ശമ്പള പരിഷ്ക്കരണം; പുതുക്കിയ ശമ്പളം ഫെബ്രുവരി മുതല്‍

തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.പുതുക്കിയ ശമ്പളവും അലവന്‍സും 2016...

ശമ്പള പരിഷ്ക്കരണം; പുതുക്കിയ ശമ്പളം ഫെബ്രുവരി മുതല്‍

RBIRUPEE_24_10_2013

തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.പുതുക്കിയ ശമ്പളവും അലവന്‍സും 2016 ഫിബ്രുവരി മാസം മുതല്‍ നല്‍കിത്തുടങ്ങും. 2014 ജൂലൈ മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം. പൂർണ പെൻഷൻ കിട്ടുന്നതിനുള്ള സർവ്വീസ് 30 വർഷമായി തുടരും.

ശമ്പള പരിഷ്‌കരണത്തിലൂടെ 7222 കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകും. പുതിയ ശമ്പള പരിഷ്‌ക്കരണം അനുസരിച്ച് ചുരുങ്ങിയ വര്‍ധന 2000 രൂപയും കൂടിയ വര്‍ധന 12000 രൂപയുമാണ്. ഇതോടെ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയത് 1,20000 രൂപയുമാകും. ജീവനക്കാര്‍ക്ക് ഒമ്പത് ശതമാനം ക്ഷാമബത്ത നല്‍കും.


2014 ജൂലൈ ഒന്നിനുശേഷം സര്‍ക്കാര്‍ജോലിയില്‍ പ്രവേശിച്ചവര്‍ക്ക്‌ അടിസ്‌ഥാനശമ്പളത്തില്‍ 500 രൂപ കുറച്ചുകൊണ്ടുളള ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഏകദേശം 40,000 ജീവനക്കാര്‍ക്കാണു ശമ്പളനഷ്‌ടം സംഭവിക്കുക. ഇതുള്‍പ്പെടെ മൂന്നുമാറ്റങ്ങള്‍ വരുത്തിയാണു റിപ്പോര്‍ട്ട്‌ അംഗീകരിച്ചത്‌. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്‌ഥാനജീവനക്കാരുടേതിനു തുല്യമാക്കും.

പെൻഷൻകാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാർക്ക് പുതുതായി 90ദിവസത്തെ പ്രത്യേക അവധി അനുവദിക്കും.

Read More >>