സാഫ് കപ്പ്‌: ഇന്ത്യ-അഫ്ഗാന്‍ ഫൈനല്‍

തിരുവനന്തപുരം: സാഫ് കപ്പ്‌ ഫുട്ബോള്‍ സെമിയില്‍ ഇന്ത്യയ്ക്ക് മാലെദ്വീപിനെതിരെ വിജയം. ഇന്ത്യ നേടിയ മൂന്ന് ഗോളുകള്‍ക്ക് എതിരെ രണ്ടെണ്ണം നേടാനേ...

സാഫ് കപ്പ്‌: ഇന്ത്യ-അഫ്ഗാന്‍ ഫൈനല്‍

FIRST-GOAL-NEDIYA-INDIAN-C

തിരുവനന്തപുരം: സാഫ് കപ്പ്‌ ഫുട്ബോള്‍ സെമിയില്‍ ഇന്ത്യയ്ക്ക് മാലെദ്വീപിനെതിരെ വിജയം. ഇന്ത്യ നേടിയ മൂന്ന് ഗോളുകള്‍ക്ക് എതിരെ രണ്ടെണ്ണം നേടാനേ മാലെദ്വീപിന് സാധിച്ചുള്ളൂ. ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരാട്ടത്തില്‍ ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ അഫ്ഗാനിസ്താനാണ് എതിരാളി. രണ്ടാം സെമിയില്‍ ശ്രീലങ്കയെ 5-0ത്തിന് കീഴടക്കിയാണ് അഫ്ഗാന്‍െറ ഫൈനല്‍പ്രവേശം.

ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെപോയ ദ്വീപുകാര്‍ക്കെതിരെ വ്യക്തമായ മേധാവിത്വം നേടിയായിരുന്നു ആതിഥേയരുടെ പുതുവത്സരാഘോഷം. ഇന്ത്യക്കുവേണ്ടി ജെജെ ലാല്‍പെഖ്ലുവ രണ്ടും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഒരു ഗോളും നേടി. നാഷിദ് അഹമ്മദും അലി അംദാനുമാണ് ദ്വീപുകാരുടെ സ്കോറര്‍മാര്‍.


സാഫ് കപ്പില്‍ ആറു തവണ ജേതാക്കളായ ഇന്ത്യയുടെ പത്താം ഫൈനല്‍ പ്രവേശമാണിത്. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലിനെത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കളിക്കുന്ന 18 താരങ്ങളുടെ കരുത്തില്‍ മുന്നേറുന്ന അഫ്ഗാനെതിരെ ഐഎസ്എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം എത്തുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ജേജെയും അടക്കമുള്ള താരനിരയാണ് ഇന്ത്യക്കായി ഇറങ്ങുക. ഞായറാഴ്ചയാണ് ഫൈനല്‍.


സെമിഫൈനലിലേതടക്കം 16 ഗോളുകള്‍ അടിച്ചുകൂട്ടിയ അഫ്ഗാന്‍ ഒരു ഗോള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയിട്ടുള്ളത്. അഫ്ഗാന്‍ താരം ഖൈബര്‍ അമാനിയാണ് ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ടോപ് സ്‌കോറര്‍. നാലു ഗോളുകളാണ് അമാനിയുടെ ബൂട്ടില്‍ നിന്നു പിറന്നത്. ഇന്ത്യ ഒന്‍പതു ഗോള്‍ അടിച്ചു, മൂന്നെണ്ണം വഴങ്ങി. മുന്‍പ് ആറു തവണ അഫ്ഗാനെതിരെ മത്സരച്ചതില്‍ നാലു തവണയും ഇന്ത്യക്കായിരുന്നു വിജയം ഒരു മത്സരം പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലായി. കഴിഞ്ഞ സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ അഫ്ഗാനോടു തോറ്റു.

Read More >>