രൂപ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണ് രൂപയ്ക്ക് ഇപ്പോള്‍ ഉള്ളത്. ഒരു ഡോളറിനു 68 രൂപ എന്ന നിരക്കിലാണ്...

രൂപ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

RBIRUPEE_24_10_2013

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണ് രൂപയ്ക്ക് ഇപ്പോള്‍ ഉള്ളത്. ഒരു ഡോളറിനു 68 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. 2013ന് ശേഷം രൂപയുടെ മൂല്യം ഇത്രത്തോളം ഇടിയുന്നത് ഇത് ആദ്യമായിട്ടാണ്.

രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ രൂപയുടെ വിദേശ കറന്‍സികളോടുള്ള വിനിമയ നിരക്കുകള്‍ ഉയര്‍ന്നിട്ടുണ്ട്.

വരും മാസങ്ങളിലും ഇതേനില തുടരുകയാണെങ്കില്‍  ഈ വര്‍ഷം അവസാനത്തോടെ ഒരു ഖത്തര്‍ റിയാലിന് 19.50രൂപ മുതല്‍ 20.32 രൂപ വരെ ലഭിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ത്തനെ ഒരു റിയാലിന് പതിനെട്ടര രൂപയ്ക്കുമുകളില്‍ ലഭിക്കുന്നുണ്ട്.

ഈ വര്‍ഷം നവംബറാകുമ്പോഴേക്കും ഒരു ഡോളറിന് 74 ഇന്ത്യന്‍ രൂപയായി മൂല്യം ഇടിയുമെന്നാണ് റിപ്പോര്‍ട്ട്.

Read More >>