റൊണാള്‍ഡീന്യോ 24ന് കോഴിക്കോട്ട് എത്തും

കോഴിക്കോട്: 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീം അംഗവും  2004, 2005 വര്‍ഷങ്ങളില്‍ ലോക ഫുട്‌ബോളറുമായ റൊണാള്‍ഡീന്യോ ജനവരി 24ന്...

റൊണാള്‍ഡീന്യോ 24ന് കോഴിക്കോട്ട് എത്തും

image

കോഴിക്കോട്: 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീം അംഗവും  2004, 2005 വര്‍ഷങ്ങളില്‍ ലോക ഫുട്‌ബോളറുമായ റൊണാള്‍ഡീന്യോ ജനവരി 24ന് കോഴിക്കോട്ടെത്തും.ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഫിബ്രവരി 5 മുതല്‍ പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി അമര്‍സി മെമ്മോറിയല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് റൊണാള്‍ഡീന്യോ കോഴിക്കോടിന്റെ മണ്ണില്‍ എത്തുന്നത് .ബ്രസീലിയന്‍ താരത്തെ വരവേല്‍ക്കാന്‍  വിപുലമായ ഒരുക്കങ്ങളാണ് ടൂര്‍ണമെന്റ് സംഘാടകരായ കെ.ഡി.എഫ്.എ.യും മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റും നടത്തുന്നത്.

24ന് വൈകിട്ട് 5.30ന് ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അദ്ദേഹത്തിനു പൊതുസ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.25ന് രാവിലെ അദ്ദേഹം നടക്കാവ് ഗേള്‍സ് സ്‌കൂള്‍ സന്ദര്‍ശിക്കും

നാഗ്ജി ടൂര്‍ണമെന്റിന് ഇന്ത്യയില്‍ നിന്നുള്ള ടീം ഏതെന്ന് ബുധനാഴ്ച പ്രഖ്യാപിക്കും. ബാംഗ്ലൂര്‍ എഫ്.സി., മോഹന്‍ബഗാന്‍, ഈസ്റ്റ്ബംഗാള്‍ തുടങ്ങിയ ടീമുകളാണ് പരിഗണനയിലുള്ളത്.

Read More >>