വാഹനത്തിനു മുന്നില്‍ സിഗ്നല്‍ലൈറ്റ് വീണു; റൊണാൾഡീനോ അപകടത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട്ടെത്തിയ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീനോ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. റൊണാൾഡീനോ സഞ്ചരിച്ചിരുന്ന വാഹനത്തിന്...

വാഹനത്തിനു മുന്നില്‍ സിഗ്നല്‍ലൈറ്റ് വീണു; റൊണാൾഡീനോ അപകടത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്

ronaldinho accident

കോഴിക്കോട്: കോഴിക്കോട്ടെത്തിയ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീനോ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. റൊണാൾഡീനോ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലേക്ക് റോഡിന് വശത്ത് സ്ഥാപിച്ചിരുന്ന പ്രവർത്തനരഹിതമായ സിഗ്നൽ ലൈറ്റ് മറിഞ്ഞ് വീഴുകയായിരുന്നു. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം.
സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാറിന് മുന്നിൽ സിഗ്നൽ ലൈറ്റ് പതിച്ചത്. കാറിലേക്ക് വീഴാതിരുന്നതിനാൽ തലനാരിഴക്കാണ് ഒരു വലിയ അപകടം ഒഴിവായത്.

Read More >>