നിങ്ങളുടെ കൈയ്യിലുണ്ടോ മനുഷ്യത്വത്തിന് ബില്ലടിക്കാന്‍ പറ്റിയ യന്ത്രം??

മനുഷ്യത്വം ഇന്നൊരു കിട്ടാക്കനിയാണ്. കാരുണ്യമുള്ള ഒരു നോട്ടമോ വാക്കോ കാണാനോ കേള്‍ക്കാനോ ഇല്ലാത്ത കാലം. നമ്മുടെ നാട് അത്രയ്ക്ക് നശിച്ചു പോയോ എന്ന്...

നിങ്ങളുടെ കൈയ്യിലുണ്ടോ മനുഷ്യത്വത്തിന് ബില്ലടിക്കാന്‍ പറ്റിയ യന്ത്രം??

fb-post

മനുഷ്യത്വം ഇന്നൊരു കിട്ടാക്കനിയാണ്. കാരുണ്യമുള്ള ഒരു നോട്ടമോ വാക്കോ കാണാനോ കേള്‍ക്കാനോ ഇല്ലാത്ത കാലം. നമ്മുടെ നാട് അത്രയ്ക്ക് നശിച്ചു പോയോ എന്ന് ചിന്തിയ്ക്കാന്‍ വരട്ടെ... ഈ കഥ അതിനൊരു പുനര്‍ചിന്തനമേകും. കാരുണ്യവും സ്‌നേഹവും മാത്രം കൈമുതലായുള്ള ഒരാളെപ്പറ്റി ഇതാ അറിഞ്ഞോളൂ... ചിന്തിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും നമുക്കിനിയും സമയമുണ്ടെന്ന് ഈ കഥ വായിച്ചു കഴിയുമ്പോ മനസ്സിലാവും.

ഇതൊരു കഥയാണ്, നമ്മുടെ തലമുറ കണ്ടു പഠിക്കേണ്ടതും വരും തലമുറ കേട്ട് പഠിക്കേണ്ടതുമായ ഒരു നല്ല കഥ. ഫേസ്ബുക്ക് കൂട്ടായ്മയായ

'റൈറ്റ് തിങ്കെഴ്‌സ്' എന്ന പേജിലാണ് ഈ കഥ ആദ്യമായി കണ്ടത്. ഇപ്പോള്‍ ഈ കഥ ഒട്ടു മിക്ക എല്ലാ മലയാളി ഫേസ്ബുക്ക് പേജുകളിലും ഓടി തകര്‍ക്കുകയാണ്. ഈ സമയത്തിനകം തന്നെ ഏതാണ്ട് 1190 ഷെയറുകള്‍ ആയി കഴിഞ്ഞു.

കഥാചുരുക്കം ഇതാ... ദിവസം മുഴുവന്‍ നീണ്ട മീറ്റിങ്ങിനൊടുവില്‍ അയാള്‍ മലപ്പുറത്തെ ഒരു ചെറിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അയാള്‍ ആവശ്യപ്പെട്ട ഭക്ഷണം മേശപ്പുറത്തെത്തിയപ്പോഴാണ് ഹോട്ടലിന്റെ ചില്ല് ജനാലയ്ക്കപ്പുറത്ത് നിന്നും അകത്തേയ്ക്ക് എത്തിനോക്കുന്ന ആ കുഞ്ഞു കണ്ണുകള്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഹോട്ടലിനുള്ളിലെ പല മേശകളിലായി നിരന്നിരുന്ന പലതരം ആഹാരസാധനങ്ങളില്‍ ആ കണ്ണുകള്‍ പരതി നടന്നു. അദ്ധേഹം അവനെ അകത്തേക്ക് വിളിച്ചപ്പോള്‍ അവന്‍ സഹോദരിയോടൊപ്പം കടന്നു വന്നു. കഴിക്കാന്‍ എന്ത് വേണമെന്ന് ചോദിച്ചപ്പോള്‍ അദ്ധേഹത്തിന്റെ പാത്രത്തിലേയ്ക്കവന്‍ വിരല്‍ ചൂണ്ടി. അദ്ധേഹം ഒരു തവണ കൂടി ആഹാരം ആവശ്യപ്പെട്ടു. തന്റെ മുന്നിലിരിക്കുന്ന ആഹാരത്തിലേയ്ക്കവന്‍ വിശ്വസിക്കാനാവാത്ത വിധം നോക്കി, അവന്റെ കണ്ണുകള്‍ മിന്നി തിളങ്ങി. പക്ഷെ കഴിച്ചു തുടങ്ങുംമുമ്പേ അവന്റെ സഹോദരി അവനെ വിലക്കി, പറയാതെ തന്നെ അവനു കാര്യം മനസിലായി. ശേഷം അവര്‍ ഒരുമിച്ചു പോയി കൈ കഴുകി വന്നു. ബഹളമോ ആവേശമോ കൂടാതെ അവര്‍ ഭക്ഷണം കഴിച്ചു. ആരും അങ്ങോട്ടും ഇങ്ങോട്ടും നോക്കിയില്ല, ഒന്നും പറഞ്ഞുമില്ല. കഴിച്ചു തീര്‍ന്നതും അവര്‍ എഴുന്നേറ്റു, ആ മനുഷ്യന്റെ മുഖത്ത് നോക്കി, ഒന്നും മിണ്ടാതെ പോയി കൈയും കഴുകി ആ കുട്ടികള്‍ കടയില്‍ നിന്നും ഇറങ്ങി പോയി. മുന്നിലിരുന്ന ഭക്ഷണത്തില്‍ ഒന്ന് തൊട്ടു പോലും നോക്കാതെ തന്നെ തന്റെ വയറു നിറഞ്ഞത് അയാള്‍ അറിഞ്ഞു.

ഭക്ഷണം കഴിച്ചു കൈകഴുകാന്‍ പോയി വന്ന അയാള്‍ ബില്‍ പരിശോധിച്ചു...അത്രയും നേരം പിടിച്ചു നിര്‍ത്തിയിരുന്ന കണ്ണുനീര്‍ ആ കണ്ണുകളില്‍ നിന്നും നിറഞ്ഞൊഴുകി. കഴിച്ച ഭക്ഷണത്തിന്റെ തുക എഴുതേണ്ട സ്ഥാനത്ത് അദ്ധേഹത്തിനായി ഒരു സന്ദേശമാണ് പകരം ഉണ്ടായിരുന്നത്. അയാള്‍ വായിച്ചു, 'മനുഷ്യത്തത്തിന് ബില്ലടിക്കാന്‍ പറ്റിയ യന്ത്രം ഇവിടെയില്ല... നന്മയുണ്ടാകട്ടെ...'

Story by