പോലീസിന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം

തിരുവനന്തപുരം:പോലീസുകാരുടെ  സോഷ്യല്‍ മീഡിയ ഇടപ്പെടലുകള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. ഡി.ജി.പി ടി.പി.സെൻകുമാർ ഇതു സംബന്ധിച്ച സർക്കുലർ...

പോലീസിന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം

03tvpolice_faceboo_1742487f

തിരുവനന്തപുരം:പോലീസുകാരുടെ  സോഷ്യല്‍ മീഡിയ ഇടപ്പെടലുകള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. ഡി.ജി.പി ടി.പി.സെൻകുമാർ ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. പൊലീസ് സേനാംഗങ്ങൾ തങ്ങളുടെ വ്യക്തിപരമായ അകൗണ്ടുകൾ ഉപയോഗിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ മാദ്ധ്യമങ്ങളും, പൊതുജനങ്ങളും പൊലീസിന്റെ ഔദ്യോഗിക വിശദീകരണമായി വ്യാഖ്യാനിക്കുമെന്നതിനാലാണ് നിർദ്ദേശങ്ങൾ നൽകുന്നതെന്ന് ഡി.ജി.പി ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ട് വരുന്നത്.


സാമൂഹ്യമാദ്ധ്യമങ്ങളിൽ പൊലീസുകാർ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകളോ ഔദ്യോഗിക ഇമെയിലോ മൊബൈൽ നമ്പരോ ഉപയോഗിക്കാൻ പാടില്ല. യൂണി​റ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ ഔദ്യോഗിക ഗ്രൂപ്പ്, പ്രൊഫൈലുകൾ, പേജുകൾ എന്നിവ ആരംഭിക്കാൻ പാടില്ല, കേസന്വേഷണത്തെ സംബന്ധിക്കുന്ന വിവരങ്ങൾ, അതിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, അന്വേഷണ സംബന്ധമായ ഔദ്യോഗിക യാത്രകളുടെ വിവരങ്ങൾ, ഫോട്ടോകൾ എന്നിവ സ്വകാര്യ അകൗണ്ടുകളിൽ പ്രസിദ്ധപ്പെടുത്തരുത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ, ചർച്ചകൾ, കമന്റുകൾ എന്നിവയും പ്രസിദ്ധപ്പെടുത്തരുത്. സ്ത്രീകളെയോ ഉദ്യോഗസ്ഥരെയോ മ​റ്റു വ്യക്തികളെയോ മത-സാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്​റ്റുകൾ പ്രസിദ്ധീകരിക്കാനോ മ​റ്റാരുടെയെങ്കിലും ഷെയർ ചെയ്യുവാനോ, കമന്റ് ചെയ്യുവാനോ, ലൈക്ക് ചെയ്യുവാനോ പാടില്ല. രാഷ്ട്രീയചായ്‌വുള്ള പോസ്റ്റുകളും പാടില്ല.

വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന വകുപ്പുതല അച്ചടക്ക നടപടികളും നിയമ നടപടികളും സ്വീകരിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.

Read More >>