കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. കുട്ടിക...

കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതിന് നിയന്ത്രണം

cpm-kerala-janmashtami-l

തിരുവനന്തപുരം: ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കണമെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണംമെന്നും പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് 4.30നുമിടയില്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുളള ഘോഷയാത്രകള്‍ ഒഴിവാക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.


അവധിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കരുത് എന്നും ഘോഷയാത്ര ഒരു കാരണവശാലും മൂന്നുമണിക്കൂറില്‍ കൂടരുത് എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയിലെ കുട്ടികളുടെ പൂര്‍ണ ചുമതല സംഘാടകര്‍ക്ക് ആയിരിക്കും.  വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുളള ക്രമീകരണങ്ങള്‍ സജ്ജീകരിക്കണമെന്നും ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും ഗുണമേന്‍മയുളളതാണ് എന്ന് അവര്‍ ഉറപ്പു വരുത്തണം എന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

Read More >>