ബാങ്കിലെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ട: സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനു സംവരണം വേണ്ടെന്ന് സുപ്രീംകോടതി. ബാങ്കുകളിലെ ഉയര്‍ന്ന തസ്തികകളില്‍ പട്ടികജാതി-പട്ടികവര്‍ഗ...

ബാങ്കിലെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ട: സുപ്രീംകോടതി

Supreme_Court_of_India_PTI_0_0_0_0_0_0_0_0_0_0_0_0_0_0_0_0_1_0_0_0_1_0_0_0_0_0_0_0_0_0_0_0

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനു സംവരണം വേണ്ടെന്ന് സുപ്രീംകോടതി. ബാങ്കുകളിലെ ഉയര്‍ന്ന തസ്തികകളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം കോടതി റദ്ദാക്കുകയും ചെയ്തു.സ്കേൽ ഒന്ന് മുതൽ ആറ് വരെയുള്ള സ്ഥാനക്കയറ്റത്തിൽ സംവരണം വേണമെന്ന 2015 ജനുവരിയിലെ മുൻ ഉത്തരവിലെ ഭാഗങ്ങളാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് എ.കെ. സിക്രി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.


പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റം സംവരണാടിസ്ഥാനത്തിലാകണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് നേരത്തെ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി പിന്‍വലിച്ചത്.

പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനു നിലവില്‍ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനും ബാങ്കുകള്‍ക്കും ഉചിതമായ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.Read More >>