ഭീകരാക്രമണ ഭീഷണി; റിപബ്ലിക് ദിന പരേഡിന് എത്തുന്ന ഫ്രഞ്ച്‌ പ്രസിഡന്റിന് സിഐഎ സുരക്ഷ

ന്യൂഡൽഹി: പത്താന്‍ക്കോട് ഭീകരാക്രമണവും അതിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന ഭീകരാക്രമണ ഭീഷണിയും ഇന്ത്യയുടെ റിപബ്ലിക് ദിന പരേഡിനെ ബാധിക്കാതെയിരിക്കാന്‍...

ഭീകരാക്രമണ ഭീഷണി; റിപബ്ലിക് ദിന പരേഡിന് എത്തുന്ന ഫ്രഞ്ച്‌ പ്രസിഡന്റിന് സിഐഎ സുരക്ഷ

cia-india

ന്യൂഡൽഹി: പത്താന്‍ക്കോട് ഭീകരാക്രമണവും അതിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന ഭീകരാക്രമണ ഭീഷണിയും ഇന്ത്യയുടെ റിപബ്ലിക് ദിന പരേഡിനെ ബാധിക്കാതെയിരിക്കാന്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

റിപ്പബ്ലിക്‌ ദിനാഘോഷത്തിന്‌ മുഖ്യാതിഥിയായെത്തുന്ന എത്തുന്ന ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാൻസ്വാ ഒലാന്ദിന്‌ സുരക്ഷയൊരുക്കാൻ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾക്ക്‌ പുറമെ അമേരിക്കൻ സുരക്ഷാ ഏജൻസിയായ സിഐഎയും ഇന്ത്യയിലെത്തിയത് കര്‍ശന സുരക്ഷയുടെ ഭാഗമായാണ്.  ഐഎസ്‌ ഫ്രാൻസിൽ നടത്തിയ ഭീകരാക്രമണത്തിന്‌ തൊട്ടുപിറകെ ഇന്ത്യൻ റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച്‌ പ്രസിഡന്റ്‌  എത്തുന്നത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സിഐഎ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇന്ന് രാത്രി ഫ്രഞ്ച് പ്രസിഡന്റ്‌ ഇന്ത്യയില്‍ എത്തും.


അമേരിക്കയും ഫ്രാൻസും സൈനികമായും രാഷ്ട്രീയമായും നല്ല സൗഹൃദം നിലനിർത്തുന്നതിനാലാണ്‌ സി ഐ എ നേരിട്ടെത്തി ഫ്രഞ്ച്‌ പ്രസിഡന്റിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഏറ്റെടുക്കുന്നത്‌.

Read More >>