ചുംബന തെരുവ്; അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന് കോടതി ജാമ്യം അനുവദിച്ചു

കോഴിക്കോട്: സവര്‍ണ ഫാസിസത്തിന് എതിരെ ഞാറ്റുവേല സാംസ്‌കാരിക സംഘം കോഴിക്കോട് നടത്തിയ ചുംബനത്തെരുവ് സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ...

ചുംബന തെരുവ്; അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന് കോടതി ജാമ്യം അനുവദിച്ചു

03-1451817941-aneeb

കോഴിക്കോട്: സവര്‍ണ ഫാസിസത്തിന് എതിരെ ഞാറ്റുവേല സാംസ്‌കാരിക സംഘം കോഴിക്കോട് നടത്തിയ ചുംബനത്തെരുവ് സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ തേജസ് പത്രത്തിന്റെ ലേഖകന്‍ പി. അനീബിന് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.  രണ്ട് മാസം എല്ലാ ഞായറാഴ്ചയും ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.

പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 332, 341 വകുപ്പുകള്‍ പ്രകാരവും അടിപിടിക്ക് 160 എ പ്രകാരവുമാണ് കേസ്.

ജയില്‍ മോചിതനായ അനീബിനെ ഗവ.ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലാ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അനീബിനെ നീര്‍ക്കെട്ടും വേദനയുമുള്ളതിനാല്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Read More >>