റെനോള്‍ട്ട് ക്വിഡിന്റെ ഓട്ടോമാറ്റിക്‌ വേരിയന്റ്‌ ഉടന്‍ വിപണിയില്‍

ന്യൂഡല്‍ഹി:ഇന്ത്യയില്‍ വിപ്ലവം സൃഷ്ട്ടിച്ച റെനോള്‍ട്ടിന്‍റെ ചെറു കാറായ ക്വിഡിന്റെ ഓട്ടോമാറ്റിക്‌ വേരിയന്റ്‌ ഉടന്‍ വിപണിയിലെത്തുമെന്ന്...

റെനോള്‍ട്ട് ക്വിഡിന്റെ ഓട്ടോമാറ്റിക്‌ വേരിയന്റ്‌ ഉടന്‍ വിപണിയില്‍

Kwid_Rear_3_4th_Shot_07.jpg.ximg.l_12_m.smart

ന്യൂഡല്‍ഹി:ഇന്ത്യയില്‍ വിപ്ലവം സൃഷ്ട്ടിച്ച റെനോള്‍ട്ടിന്‍റെ ചെറു കാറായ ക്വിഡിന്റെ ഓട്ടോമാറ്റിക്‌ വേരിയന്റ്‌ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്‌.

മിനി എസ്‌.യു.വിയുടെ ഭാവപകര്‍ച്ചയില്‍ കഴിഞ്ഞ വര്ഷം ഇന്ത്യയില്‍ എത്തിയ ക്വിഡ്‌ ഇന്ത്യയില്‍ ഒരു തരംഗമായി മാറിയിരുന്നു.2.56 ലക്ഷം രൂപമുതല്‍ 3.53 ലക്ഷം രൂപ വരെ മാത്രം വരുന്ന വില തന്നെയാണ് ഈ കാറിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

3679 എം.എം നീളമുള്ള ക്വിഡിന്‌ 1579 എം.എം വീതിയും 2422 എം.എം വീല്‍ബേസും 180 എം.എം ഗ്രൗണ്ട്‌ ക്ലിയറന്‍സുമുണ്ട്‌. ഈ ഹാച്ച്‌ ബാക്കിന്‌ 25.17 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.