അഭയാര്‍ഥികളുടെ വിലപിടിച്ച വസ്തുക്കള്‍ ഡെന്‍മാര്‍ക്ക് പിടിച്ചെടുക്കും

കോപന്‍ഹേഗന്‍: അഭയാര്‍ഥികളായി രാജ്യത്ത് എത്തുന്നവരുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പിടിച്ചെടുക്കും. ഇത്തരത്തില്‍ ഒരു...

അഭയാര്‍ഥികളുടെ വിലപിടിച്ച വസ്തുക്കള്‍ ഡെന്‍മാര്‍ക്ക് പിടിച്ചെടുക്കും

denmark refugee

കോപന്‍ഹേഗന്‍: അഭയാര്‍ഥികളായി രാജ്യത്ത് എത്തുന്നവരുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പിടിച്ചെടുക്കും. ഇത്തരത്തില്‍ ഒരു വ്യവസ്ഥ ഉള്‍ക്കൊളിച്ച നിയമം ഡെന്‍മാര്‍ക്ക്  പാർലമെന്‍റ്  27 നെതിരെ 81 വോട്ടുകള്‍ക്ക് കഴിഞ്ഞ ദിവസം പാസാക്കി.

നിയമം പ്രാബല്യത്തില്‍ വരുന്നതോട് കൂടി ഡെന്‍മാര്‍ക്കിന്റെ അതിര്‍ത്തി കടന്ന് എത്തുന്ന അഭയാര്‍ഥികള്‍ക്ക് 1500 ഡോളറിന് മുകളിൽ മൂല്യമുള്ള വസ്തുക്കള്‍ കൈവശം സൂക്ഷിക്കാനാകില്ല. 1500 ഡോളറിനു മുകളിലുള്ള വസ്തുക്കള്‍ സൂക്ഷിച്ചാല്‍, അത് സര്‍ക്കാര്‍ കണ്ടുകെട്ടും.


അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുന്നത് എന്നാണ് പുതിയ നിയമം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതിന് സമാനമാണ് പുതിയ നിയമമെന്ന് സംഘടനകൾ വിമര്‍ശിച്ചു.

പുതിയ നിയമപ്രകാരം അഭയാർഥികൾക്ക് ബന്ധുക്കളെ  മൂന്ന് വര്‍ഷത്തിന് ശേഷമേ ഡെന്‍മാര്‍ക്കില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.

Read More >>