സംവിധായകന്‍ രഞ്ജിത്തിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

ഇപ്പോള്‍ നടന്നു വരുന്ന സിനിമ സമരവുമായി സഹകരിക്കാതത്തിനു പ്രമുഖ സിനിമാനിര്‍മ്മാതാക്കളായ ക്യാപിറ്റോള്‍ സിനിമയെയും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയെയും...

സംവിധായകന്‍ രഞ്ജിത്തിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി

director-ranjith-facing-another-unexpected-halt_562

ഇപ്പോള്‍ നടന്നു വരുന്ന സിനിമ സമരവുമായി സഹകരിക്കാതത്തിനു പ്രമുഖ സിനിമാനിര്‍മ്മാതാക്കളായ ക്യാപിറ്റോള്‍ സിനിമയെയും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയെയും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.സംവിധായന്‍ രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പനിയാണ് ക്യാപിറ്റോള്‍ ഫിലിംസ്

സമരത്തിന്റെ പേരില്‍ ചിത്രീകരണം നിരുത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടും അത് അനുസരിക്കാതെ വര്‍ദ്ധിച്ച കൂലികൊടുത്ത് ചിത്രീകരണം തുടര്‍ന്നതിനെത്തുടര്‍ന്നാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.


സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് 33 ശതമാനം വര്‍ദ്ധനയാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. 33 ശതമാനം കൂടുതല്‍ വേതനം തരാന്‍ തയ്യാറുള്ള നിര്‍മ്മാതാക്കളുടെ ചിത്രം മാത്രം ചെയ്താല്‍ മതിയെന്ന് ഫെഫ്കയും തീരുമാനമെടുത്തു. ഈ തീരുമാനത്തില്‍ ഒരു നിര്‍മ്മാതാവും വേതനം വര്‍ദ്ധിപ്പിക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കര്‍ശന നിയന്ത്രണം പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരായി ചിത്രീകരണം തുടര്‍ന്ന ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെയും അവരുടെ സംഘടനകളെയുമാണ് പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്.