അധോലോക – ബോളിവുഡ് ബന്ധത്തിന്റെ കഥ പറയുന്ന റാം ഗോപാല്‍ വര്‍മ്മയുടെ ഗവണ്‍മെന്റ്

അധോലോക – ബോളിവുഡ് ബന്ധത്തിന്റെ കഥ പറയുന്ന ചിത്രവുമായി റാം ഗോപാല്‍ വര്‍മ്മ വരുന്നു. അധോലോക – ബോളിവുഡ് ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ...

അധോലോക – ബോളിവുഡ് ബന്ധത്തിന്റെ കഥ പറയുന്ന റാം ഗോപാല്‍ വര്‍മ്മയുടെ ഗവണ്‍മെന്റ്

Ram-Gopal-Varma_1_0

അധോലോക – ബോളിവുഡ് ബന്ധത്തിന്റെ കഥ പറയുന്ന ചിത്രവുമായി റാം ഗോപാല്‍ വര്‍മ്മ വരുന്നു. അധോലോക – ബോളിവുഡ് ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ പേര് ഗവണ്‍മെന്റ് എന്നാണ്.

മുന്‍പ് ദാവൂദ് ഇബ്രാഹീമിന്റെയും ഛോട്ടാ രാജന്റെയും ബന്ധത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് റാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ചിത്രമാണ് കമ്പനി. അവരുടെ ബന്ധത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം എങ്കിലും  അവസാന ഭാഗം പൂര്‍ണ്ണമായും സാങ്കല്‍പികമായിരുന്നുവെന്നും അതിന് യഥാര്‍ത്ഥ്യത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ലെന്നും രാംഗോപാല്‍ വര്‍മ്മ പിന്നീട് വിശദീകരിച്ചിരുന്നു.


ദാവൂദിന്റെയും ഛോട്ടാ രാജന്റെയും വേര്‍പിരിയലിനുശേഷം ഉണ്ടായ മാറ്റങ്ങള്‍ ആണ് ഗവണ്മെന്റ് പറയുന്നത്.

ഛോട്ടാ രാജന്‍, അബു സേലം, ഛോട്ടാ ഷക്കീല്‍, ആനിസ് ഇബ്രാഹീം, സുജാത(ഛോട്ടാ രാജന്റെ ഭാര്യ), മോണിക്ക ബേദി, അജിത് ദോവല്‍(ദേശീയ സുരക്ഷ ഉപദേഷ്ടാവ്), മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ശരത് പവാര്‍, അരുണ്‍ ഗാവ്‌ലി, ബാല്‍ താക്കറെ, ദാവൂദ് ഇബ്രാഹീം എന്നിവരുടെ കഥാപാത്രങ്ങളെയാണ് ചിത്രത്തിലൂടെ റാം ഗോപാല്‍ വര്‍മ്മ പുനസൃഷ്ട്ടിക്കാന്‍ ഒരുങ്ങുന്നത്.