കുറയ്ക്കേണ്ടത് തൊഴിലാളികളുടെ വേതനമല്ല താരങ്ങളുടെ പ്രതിഫലമെന്ന് രാജീവ് രവി

വേതന വര്‍ധനവ് സംബന്ധിച്ച് തൊഴിലാളികള്‍ നടത്തിയ സമരത്തിനോട് യോജിപ്പ് പ്രകടിപ്പിച്ച് സംവിധായകന്‍ രാജീവ് രവി രംഗത്ത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വേതന...

കുറയ്ക്കേണ്ടത് തൊഴിലാളികളുടെ വേതനമല്ല താരങ്ങളുടെ പ്രതിഫലമെന്ന് രാജീവ് രവി

new

വേതന വര്‍ധനവ് സംബന്ധിച്ച് തൊഴിലാളികള്‍ നടത്തിയ സമരത്തിനോട് യോജിപ്പ് പ്രകടിപ്പിച്ച് സംവിധായകന്‍ രാജീവ് രവി രംഗത്ത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വേതന വര്‍ധനവ് അടിസ്ഥാന നിരക്കാണ്, ജോലി ചെയ്യുന്നവന് കൂലി നല്‍കണമെന്നും പറയുന്ന രാജീവ്
സിനിമ നിർമാണ ചെലവ് കുറയ്ക്കുന്നതിനായി തൊഴിലാളികളുടെ വേതനമല്ല വെട്ടിക്കുറയ്ക്കേണ്ടത് എന്നും മറിച്ച് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലമാണ് വെട്ടി കുറയ്ക്കേണ്ടത് എന്നും പറയുന്നു.

പക്ഷെ ഇക്കാര്യം താരങ്ങളായ മോഹൻലാലിനോടും മമ്മൂട്ടിയോടും പൃഥ്വിരാജിനോടും തുറന്ന് പറയാൻ ധൈര്യമുള്ള എത്ര നിര്‍മാതാക്കള്‍ ഉണ്ട് എന്ന് ചോദിക്കുന്ന രാജീവ് രവി തന്‍റെ  സിനിമയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്  ഫെഫ്ക തീരുമാനിച്ച വേതനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിച്ചു വരികയാണ്.