ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കൊച്ചി: എറണാകുളം ജംക്ഷനില്‍ ട്രാക്ക്, സിഗ്നലിങ് നവീകരണജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 10 വരെ ഇതുവഴിയുള്ള ട്രെയ്ന്‍ ഗതാഗതത്തില്‍...

ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

train3

കൊച്ചി: എറണാകുളം ജംക്ഷനില്‍ ട്രാക്ക്, സിഗ്നലിങ് നവീകരണജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 10 വരെ ഇതുവഴിയുള്ള ട്രെയ്ന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകും. ക്രോസ്ഓവര്‍ പോയിന്റുകളില്‍ കോണ്‍ക്രീറ്റ് സ്‌ലീപ്പറുകള്‍ സ്ഥാപിക്കുകയും മൈക്രോ പ്രൊസസര്‍ അധിഷ്ഠിത കണ്‍ട്രോള്‍ പാനലോടുകൂടിയ സിഗ്‌നലിങ് സംവിധാനം സ്ഥാപിക്കുകയുമാണു ചെയ്യുന്നത്. നിലവിലുള്ള സിഗ്നല്‍ സംവിധാനം വിച്ഛേദിക്കുന്നതോടെ ഓരോ ട്രെയിനിനുമുള്ള സിഗ്നല്‍, ട്രാക്ക് സെറ്റിങ് സംവിധാനങ്ങള്‍ പ്രത്യേകമായി യന്ത്രസഹായമില്ലാതെ ഒരുക്കേണ്ടതുള്ളത് കൊണ്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.


ട്രെയ്ന്‍ ഗതാഗത നിയന്ത്രണക്കാലയളവില്‍ സംശയ നിവാരണത്തിനായി 138, 0484- 2100317 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഇതിന്‍റെ ഭാഗമായി എറണാകുളം സിറ്റി മെമു സ്പെഷ്യല്‍ സര്‍വീസുകള്‍, എറണാകുളത്തുനിന്ന് രാവിലെ 11.30ന് പുറപ്പെടുന്ന കായംകുളം പാസഞ്ചറും, തിരിച്ച് കായംകുളത്തുനിന്ന് വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിന്‍, എറണാകുളത്തുനിന്ന് രാവിലെ ആറിനു പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂരില്‍നിന്ന് 12.15ന് പുറപ്പെടുന്ന എറണാകുളം പാസഞ്ചര്‍, ഒമ്പതിനു പുറപ്പെടുന്ന തൃശൂര്‍ പാസഞ്ചര്‍, തൃശൂരില്‍നിന്ന് 10.55ന് പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ ഫെബ്രുവരി 10 വരെ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന എക്സ്പ്രസ് ട്രെയ്നുകള്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ ആലുവയ്ക്കും എറണാകുളത്തിനുമിടയ്ക്ക് സര്‍വീസ് നടത്തില്ല.

ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് ട്രെയ്നുകള്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ ആലപ്പുഴയ്ക്കും ആലുവയ്ക്കുമിടയില്‍ ഭാഗികമായി സര്‍വീസ് നടത്തുന്നതല്ല.
എറണാകുളം ജംക്ഷനില്‍ 10.55ന് എത്തേണ്ട മഡ്ഗാവ്- എറണാകുളം എക്സ്പ്രസും തിരിച്ച് മഡ്ഗാവിലേക്കുള്ള ട്രെയ്നും ഫെബ്രുവരി ഒന്നിന് ആലുവയ്ക്കും എറണാകുളത്തിനുമിടയ്ക്ക് സര്‍വീസ് നടത്തില്ല. പാലക്കാടിനും എറണാകുളത്തിനും ഇടയ്ക്കുള്ള മെമു സര്‍വീസുകള്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും, അവിടെനിന്നു തിരിച്ചു പോകുകയും ചെയ്യും.

Read More >>