മഹാഭാരത കഥയുമായി ആര്‍.എസ് വിമല്‍; നായകന്‍ പ്രിഥ്വിരാജ്

എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വീണ്ടും പൃഥ്വിരാജ് നായകനാവുന്നു. മഹാഭാരത...

മഹാഭാരത കഥയുമായി ആര്‍.എസ് വിമല്‍; നായകന്‍ പ്രിഥ്വിരാജ്

Prithviraj-RS-Vimal-movie-Mahabharatham-karnan-658x342

എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വീണ്ടും പൃഥ്വിരാജ് നായകനാവുന്നു. മഹാഭാരത കഥയെ ആസ്പദമാക്കി വിമല്‍ ഒരുക്കുന്ന ചിത്രത്തിന്റെ ബജ്ജറ്റ്  50 കോടി രൂപയാണ്. ഈ മാസം 15ന് ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിൽ വച്ച് സിനിമയുടെ പ്രഖ്യാപനം നടത്തും.

ചിത്രത്തില്‍ പ്രേമം ഫെയിം സായി പല്ലവി നായികയായി എത്തുന്നു എന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും സംവിധായകന്‍ ഇത് നിഷേധിച്ചു. ചിത്രത്തിലെ നായകന്‍ പ്രിഥ്വിരാജാണ്, മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ 15ആം തീയതിക്ക് ശേഷം മാത്രമേ പുറത്തുവിടുകയുള്ളുവെന്നും വിമല്‍ കൂട്ടി ചേര്‍ത്തു.

സിനിമയുടെ ചിത്രീകരണം പൂർണമായും ഉത്തരേന്ത്യയിലായിരിക്കും. മഹാഭാരത കഥ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ലൊക്കേഷൻ കണ്ടെത്തിയിരുന്നു. ദുബായ് വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് സിനിമ നിർമിക്കുന്നത്. മറ്റു കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.