പുതിയ നിയമം , വേട്ട എന്നീ ചിത്രങ്ങളുടെ റിലീസ് വൈകുന്നു

മമ്മൂട്ടി-നയന്‍താര ടീമിന്റെ 'പുതിയ നിയമം' , മഞ്ജു വാരിയര്‍ ചിത്രം 'വേട്ട' എന്നീ ചിത്രങ്ങളുടെ റിലീസ് വൈകുന്നു. ഇരു ചിത്രങ്ങളും ജനുവരി അവസാനത്തോടുകൂടി...

പുതിയ നിയമം , വേട്ട എന്നീ ചിത്രങ്ങളുടെ റിലീസ് വൈകുന്നു

Puthiya-Niyamam-Firstlook-Poster-Mammootty-Nayanthara1-658x342

മമ്മൂട്ടി-നയന്‍താര ടീമിന്റെ 'പുതിയ നിയമം' , മഞ്ജു വാരിയര്‍ ചിത്രം 'വേട്ട' എന്നീ ചിത്രങ്ങളുടെ റിലീസ് വൈകുന്നു. ഇരു ചിത്രങ്ങളും ജനുവരി അവസാനത്തോടുകൂടി  റിലീസ് ചെയ്യേണ്ടവയായിരുന്നുവെങ്കിലും ഇപ്പോഴും റിലീസ് തീയതികള്‍ ഉറപ്പിച്ചിട്ടില്ല.

എ.കെ.സാജന്‍ സംവിധാനം ചെയ്യുന്ന 'പുതിയ നിയമം'  പ്രണയവിവാഹിതരായ ദമ്പതികളുടെ കഥ പറയുന്നു.നയന്‍താര ആദ്യമായി മലയാളത്തില്‍ ഡബ്ബ് ചെയ്യുന്ന ചിത്രം കൂടിയാണ് പുതിയ നിയമം. ഇതിനു മുന്‍പ് ഒരുപിടി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഭാഷാതടസ്സങ്ങള്‍ മൂലം ഡബ്ബ് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഈ ചിത്രത്തില്‍  നയന്‍താര തന്നെ ഡബ്ബ് ചെയ്യണമെന്നുള്ളത്‌ സംവിധായകന്റെ നിര്‍ബന്ധമായിരുന്നുവെന്നും അത് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


മഞ്ജു വാരിയര്‍ നായികാവേഷം കൈകാര്യം ചെയ്യുന്ന 'വേട്ട'  സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാജേഷ്‌ പിള്ളയാണ്. ചിത്രത്തില്‍ മഞ്ജു ആദ്യമായി ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ വേഷത്തില്‍ എത്തുന്നു. ഇന്ദ്രജിത്ത്,കുഞ്ചാക്കോ ബോബന്‍, കാതല്‍ സന്ധ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജനുവരി 29-നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പോസ്റ്റ്‌-പ്രോഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് വൈകുന്നത്.