പാവാട : പ്രിഥ്വി അഞ്ച് തവണ ഒഴിവാക്കിയ ചിത്രം

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ‌ തുടരെ തുടരെ വിജയങ്ങള്‍ സമ്മാനിച്ചു മുന്നേറുകയാണ് നടന്‍ പ്രിഥ്വിരാജ്.അമര്‍ അക്ബര്‍ അന്തോണി,അനാര്‍ക്കലി, എന്നു നിന്റെ...

പാവാട : പ്രിഥ്വി അഞ്ച് തവണ ഒഴിവാക്കിയ ചിത്രം

Pavada-Malayalam-Movie-Trailer

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ‌ തുടരെ തുടരെ വിജയങ്ങള്‍ സമ്മാനിച്ചു മുന്നേറുകയാണ് നടന്‍ പ്രിഥ്വിരാജ്.

അമര്‍ അക്ബര്‍ അന്തോണി,അനാര്‍ക്കലി, എന്നു നിന്റെ മൊയ്തീന്‍ എന്നീ വന്‍വിജയങ്ങള്‍ക്ക് ശേഷം പ്രിഥ്വിരാജ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ്  മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച്‌ ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘ പാവാട’.

ചിത്രത്തില്‍ മുഴുക്കുടിയനും തമിഴ് സിനിമ താരം വിജയ് യുടെ ആരാധകനുമായ പാമ്പ് ജോയി എന്ന കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് അവതരിപ്പിക്കുന്നത്‌. കഴിഞ്ഞ ദിവസം തീയറ്ററുകളിലെത്തിയ ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.


ഈ അവസരത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജു ചിത്രത്തിന്റെ കഥയുമായി പ്രിഥ്വിരാജിനെ സമീപിച്ച കഥ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഈ ചിത്രത്തിനുവേണ്ടി 5 തവണ അദ്ദേഹത്തിന് പ്രിഥ്വിരാജിനെ സമീപിക്കേണ്ടിവന്നുവെന്നും ഓരോ തവണയും കഥയിലെ അപൂര്‍ണതകള്‍ ചൂണ്ടികാട്ടി അവ പരിഹരിച്ചു വീണ്ടും വരാന്‍ പറഞ്ഞു തന്നെ പ്രിഥ്വിരാജ് മടക്കിയയക്കുകയായിരുന്നുവെന്നും രാജു പറയുന്നു. നിരവധി തിരുത്തലുകള്‍ക്ക് ശേഷം പൂര്‍ത്തിയായ തിരക്കഥ  പൂരണമായി വായിച്ചശേഷമാണ് പ്രിഥ്വി പാവാടയിലേക്ക് എത്തുന്നത്‌.